'ഇടതു സര്‍ക്കാരിന്റെ നേട്ടത്തിന് മാത്രമല്ല, കോട്ടത്തിനും CPIക്ക് ഉത്തരവാദിത്തമുണ്ട്'; വിമർശനവുമായി ശിവൻകുട്ടി

നാലു മന്ത്രിമാര്‍ സിപിഐക്കും ഉണ്ടായിരുന്നു

തിരുവനന്തപുരം: സിപിഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം നേതാവ് വി ശിവന്‍കുട്ടി. ഇടതു സര്‍ക്കാരിന്റെ നേട്ടങ്ങളെല്ലാം സിപിഐക്ക് കൂടി അവകാശപ്പെട്ടതാണെന്നും കോട്ടത്തില്‍ അവര്‍ക്ക് ഉത്തരവാദിത്തമില്ല എന്ന നിലപാട് ശരിയല്ലെന്നുമാണ് ശിവന്‍കുട്ടിയുടെ വിമര്‍ശനം. ഇതെന്ത് മുന്നണി ബന്ധമാണ്? കോട്ടം ഉണ്ടെങ്കില്‍ അതും അവര്‍ക്ക് ബാധകമാണ്. നാലു മന്ത്രിമാര്‍ സിപിഐക്കും ഉണ്ടായിരുന്നു. നേട്ടത്തിന് മാത്രമല്ല കോട്ടത്തിനും അവര്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും ശിവന്‍കുട്ടി പ്രതികരിച്ചു.

പിഎം ശ്രീ ഞങ്ങള്‍ തിരുത്തിയതുകൊണ്ടാണ് എല്‍ഡിഎഫിന്റെ അന്തസുയര്‍ത്തിപ്പിടിച്ചതെന്ന് വാദഗതി ശരിയല്ല. എല്‍ഡിഎഫിന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ആ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തത്. ഏത് പ്രശ്‌നം വന്നാലും വീണ്ടും പി എം ശ്രീ ഉയര്‍ത്തി പിടിക്കുന്ന ബിനോയ് വിശ്വത്തിന്റെ നിലപാട് ശരിയല്ല.

Content Highlights: V Sivankutty slams CPI, saying the party must share responsibility for both the achievements and shortcomings of the LDF government

To advertise here,contact us