KIIFB കേരളത്തിന്‌റെ ഖജനാവ് കൊള്ളയടിച്ചെന്ന് സതീശൻ,പേരുകേട്ടാലേ മുഖ്യമന്ത്രിക്ക് വിരോധമെന്ന് പിണറായി; വാക്‌പോര്

പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു

തിരുവനന്തപുരം: കിഫ്ബിയെച്ചൊല്ലി സഭയില്‍ ഭരണ-പ്രതിപക്ഷ വാക്‌പോര്. കിഫ്ബിയെ ഇല്ലാതാക്കാനാവില്ലെന്ന് പ്രതിപക്ഷം സഭയില്‍ പറഞ്ഞു. കിഫ്ബി കേരളത്തിന്‌റെ ഖജനാവ് തകര്‍ത്തെന്ന് മുഖ്യമന്ത്രിയും ആരോപിച്ചു. ഖജനാവ് കൊള്ളയടിച്ചവരെ വെറുതേവിടില്ലെന്നും അദ്ദേഹം പറഞ്ഞു.

കോര്‍പ്പറേറ്റ് വത്കരണ അജണ്ട നടപ്പാക്കാനാണ് സതീശന്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ കുറ്റപ്പെടുത്തി. കിഫ്ബിയോട് മുഖ്യമന്ത്രിക്ക് വിപ്രതിപത്തിയാണെന്നും അദ്ദേഹം ആരോപിച്ചു. കിഫ്ബി പദ്ധതികൾ സ്തംഭിച്ചതിൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് സഭയിൽ അനുമതി നിഷേധിച്ചു. മുൻ ധനമന്ത്രി കെ എൻ ബാലഗോപാലാണ് നോട്ടീസ് നൽകിയത്. കിഫ്ബിയെ തകർത്ത ചതിയൻ ചന്തു യുഡിഎഫാണെന്ന് ബാലഗോപാൽ കുറ്റപ്പെടുത്തി.

ഭസ്മാസുരന് വരം കൊടുത്തതുപോലെ കിഫ്ബിയെ തകർക്കരുതെന്നും അദ്ദേഹം പറഞ്ഞു. ജയിലർ സിനിമയിൽ കാണിക്കുന്ന റോഡുകൾ നമ്മുടേതാണ്. കഴിഞ്ഞ 10 വർഷം കൊണ്ട് ഇത്രയും മാറ്റമുണ്ടായി എന്ന് പറഞ്ഞതിൽ സന്തോഷമുണ്ട്. മലയോര മേഖലയിൽ നിന്ന് എട്ടു മണിക്കൂർ കൊണ്ടാണ് സഭയിലെത്തിയതെങ്കിൽ ഇന്ന് അഞ്ച് മണിക്കൂർ മതി. അവരാണ് സഭയിലിരുന്ന് ചിരിക്കുന്നതെന്നും കെ എൻ ബാലബോപാൽ പറഞ്ഞു.

ഇന്നലെ സഭ മുഴുവന്‍ ചര്‍ച്ച ചെയ്തതാണ് കിഫ്ബി വിഷയമെന്നും ഇന്നലെ പറയാന്‍ പറ്റാത്ത കുറച്ചു കാര്യങ്ങള്‍ കൂടി ഇന്ന് പറയാനുണ്ടെന്നും പറഞ്ഞാണ് മുഖ്യമന്ത്രി തുടങ്ങിയത്. സര്‍ക്കാര്‍ വന്നതോടുകൂടി കിഫ്ബിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും നിന്നു എന്നാണ് പ്രചാരണം. നടക്കുന്ന ജോലികള്‍ തുടരാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്. കോടിയുടെ ജോലി നടക്കുന്നുണ്ട്. 43000 കോടി തുക കഴിഞ്ഞ സര്‍ക്കാര്‍ കൊടുത്തു. ഒരു ലക്ഷം കോടിയുടെ പദ്ധതികളാണ് ഏറ്റെടുത്തിരിക്കുന്നത്. ബാക്കി തുക എങ്ങനെ കൊടുക്കും എന്ന് അറിയില്ല. കടം എടുത്താല്‍ വായ്പ പരിധിയില്‍ വരും.സംസ്ഥാന സര്‍ക്കാര്‍ വായ്പ എടുക്കുന്നതിനേക്കാള്‍ കൂടിയ തുകയ്ക്ക് ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്ന് ലോണെടുത്തു. ഈ സര്‍ക്കാരിന് വലിയ ബാധ്യതയുണ്ടാക്കി. വികസന പദ്ധതികള്‍ അട്ടിമറിക്കുന്നു എന്ന ആരോപണം അടിസ്ഥാനമില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

കിഫ്ബിയുടെ കടമെടുപ്പിനെ എതിർത്ത ബാലഗോപാലിനെ കൊണ്ടുതന്നെ നോട്ടീസ് അവതരിപ്പിച്ചു. അന്ന് ബാലഗോപാൽ അത് എതിർത്തതും കോർപ്പറേറ്റ് വത്കരണത്തിന്റെ ഭാഗമാണോയെന്നും മുഖ്യമന്ത്രി ചോദിച്ചു. സംസ്ഥാനത്തിന്റെ കടമെടുപ്പിനെ ബാധിക്കും എന്നതുകൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്. ധനവകുപ്പിനോ സർക്കാരിനോ ഒരു നിയന്ത്രണവുമില്ലാതെ പ്രത്യേക സാമ്രാജ്യം ഉണ്ടാക്കി വയ്ക്കുകയായിരുന്നുവെന്നും സതീശൻ കുറ്റപ്പെടുത്തി.

ധനകാര്യ വകുപ്പിന്റെ നിർദ്ദേശങ്ങളെ കാറ്റിൽ പറത്തി. സർക്കാരിറിന് എന്ത് കാര്യം തങ്ങൾ ഇഷ്ടമുള്ളത് ചെയ്യും എന്ന് പറഞ്ഞാണ് കിഫ്ബി കാര്യങ്ങൾ ചെയ്തത്. അത് തങ്ങൾ അനുവദിച്ചു കൊടുക്കില്ല. സർക്കാരിന്റെ നിയന്ത്രണത്തിൽ ആയിരിക്കും കിഫ്ബി. ഒരു നിയന്ത്രണവുമില്ലാതെ നൂറുകണക്കിന് ആളുകളെ നിയമിച്ച് തോന്നിയ പലിശയ്ക്ക് വായ്പയെടുക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

കിഫ്ബിയെ തകര്‍ത്താല്‍ 1500-ലേറെ അടിസ്ഥാന സൗകര്യ പദ്ധതികളാണ് ഇല്ലാതാവുന്നതെന്നും കേരള വികസന ചരിത്രത്തിലെപിന്തിരിപ്പിപ്പന്‍ രേഖയാണ് സര്‍ക്കാര്‍ നിയോഗിച്ച സുധാ പിള്ളയുടെ റിപ്പോര്‍ട്ടെന്നും പിറണായി പറഞ്ഞു. ഇത് കിഫ്ബിയെ ഇല്ലാതാക്കാനാണ്. ജനകീയ വികസന മാതൃക സൃഷ്ടിച്ച പ്രസ്ഥാനമാണ് കിഫ്ബി. ജനകീയ വികസന മാതൃക സൃഷ്ടിച്ച പ്രസ്ഥാനമാണ് കിഫ്ബി. കേന്ദ്ര സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് വല്‍ക്കരണ അജണ്ടകള്‍ക്ക് മുഖ്യമന്ത്രി അടിയറ വയ്ക്കുകയാണ്. കോര്‍പ്പറേറ്റ് എന്ന വാക്ക് കേള്‍ക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് എന്തോ വിഷമമുണ്ടെന്നും പിണറായി വിജയൻ ആരോപിച്ചു.

Content Highlights: kerala assembly witnesses political clash over kiifb

To advertise here,contact us