തിരുവനന്തപുരം: ഒക്ടോബര്‍ 27ന് ട്രെയിനുകള്‍ക്ക് നിയന്ത്രണം. കളമശ്ശേരി സ്റ്റേഷനില്‍ ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ് പ്രവൃത്തികള്‍ നടക്കുന്നതിനാലാണ് നിയന്ത്രണങ്ങള്‍. കെഎസ്ആര് ബെംഗളൂരു-എറണാകുളം ജങ്ഷന്(26651) വന്ദേഭാരത് എക്സ്പ്രസ് ചൊവ്വാഴ്ച തൃശൂരിനും എറണാകുളത്തിനും ഇടയില്‍ റദ്ദാക്കി. ട്രെയിൻ തൃശൂരില്‍ യാത്ര അവസാനിപ്പിക്കും.
#palakkaddivision #southernrailways #indianrailways https://t.co/fHXEJfY6Z9
എറണാകുളം ജങ്ഷന്-കെഎസ്ആര് ബെംഗളൂരു(26652) ചൊവ്വാഴ്ച തൃശൂരില്‍നിന്നാകും പുറപ്പെടുക. എറണാകുളത്തിനും തൃശൂരിനും ഇടയില്‍ സര്‍വീസ് റദ്ദാക്കി. വൈകിട്ട് 3.20ന് ട്രെയിന്‍ തൃശൂരില്‍നിന്ന് പുറപ്പെടും. എറണാകുളം ജങ്ഷന്-ഹസ്രത് നിസാമുദ്ദീന്‍ മംഗള ലക്ഷദ്വീപ് സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്(12617) ചൊവ്വാഴ്ച ഉച്ചയ്ക്ക് 02.55നാകും എറണാകുളം ജങ്ഷനില്‍നിന്ന് പുറപ്പെടുക.
മംഗളൂരു സെന്‍ട്രല്‍-കന്യാകുമാരി പരശുറാം എക്സ്പ്രസ്( 16649) ഒരുമണിക്കൂറും 15 മിനിറ്റും വൈകിയോടും. തിരുവനന്തപുരം സെന്‍ട്രല്‍-ലോകമാന്യതിലക് നേത്രാവതി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്(16346) ഒരുമണിക്കൂറും 20 മിനിറ്റും വൈകും. തിരുനെല്‍വേലി-ജാംനഗര്‍ എക്സ്പ്രസ്(19577) 40 മിനിറ്റ് വൈകും.
Content Highlights: train services to face restrictions on october 27 in kerala