വിദ്വേഷ വീഡിയോ; വ്‌ളോഗര്‍ക്കെതിരെ കേസ്

അമൃത് സിംഗിനെതിരെ യൂത്ത് ലീഗും സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു

കൊച്ചി: മുസ്ലിം വിരുദ്ധ വിദ്വേഷ വീഡിയോയില്‍ യൂട്യൂബര്‍ക്കെതിരെ കേസെടുത്തു. ഉത്തരേന്ത്യന്‍ ഇന്‍ഫ്‌ളുവന്‍സര്‍ അമൃത് സിംഗിനെതിരെ ഫോര്‍ട്ട് കൊച്ചി പൊലീസ് ആണ് കേസെടുത്തത്. ബിഎന്‍എസ് 353(2), 192 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഫോര്‍ട്ട് കൊച്ചി അമരാവതി സ്വദേശി ജൂഡ് വിപിന്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

അമൃത് സിംഗിനെതിരെ യൂത്ത് ലീഗും സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. മതസ്പര്‍ധ വളര്‍ത്തുകയും സാധാരണക്കാര്‍ക്കിടയില്‍ തെറ്റിദ്ധാരണ ജനിപ്പിക്കുകയും ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു യൂത്ത് ലീഗ് പരാതി നല്‍കിയത്.

ഫോര്‍ട്ട് കൊച്ചിയില്‍ മുസ്ലിങ്ങള്‍ കൂടുതലാണെന്നും അതുകൊണ്ട് കേരളം അപകടത്തിലാണ് എന്നായിരുന്നു വിവാദ പരാമര്‍ശം. ഫോര്‍ട്ട് കൊച്ചിയിലെ ഭൂരിഭാഗം കച്ചവടക്കാരും ടാക്സി-റിക്ഷാ ഡ്രൈവര്‍മാരും മുസ്ലിംകളാണെന്നും വീഡിയോയില്‍ പറയുന്നു. ഈ പ്രദേശം പൂര്‍ണമായും ഇസ്ലാമിക അന്തരീക്ഷത്തിലാണെന്നും ഇന്റഫ്ലൂവന്‍സര്‍ അഭിപ്രായപ്പെടുന്നു.

Content Highlights: A case has been registered against a YouTuber

To advertise here,contact us