സിഎംപി സംസ്ഥാന സെക്രട്ടറി പി കെ ശശിക്ക് നേരെ കല്ലേറ്; പിന്നില്‍ സിപിഐഎം പ്രവര്‍ത്തകരെന്ന് ആരോപണം

മുഖത്ത് കല്ല് പതിക്കുന്നതിന്‌റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്

പാലക്കാട്: സിഎംപി സംസ്ഥാന സെക്രട്ടറി പി കെ ശശിക്ക് നേരെ കല്ലേറ്. സിപിഐഎം പ്രവര്‍ത്തകരാണ് കല്ലെറിഞ്ഞതെന്നാണ് ഉയരുന്ന ആരോപണം. ഇന്നു നടന്ന സംഘര്‍ഷത്തിനിടെയാണ് സിഎംപി സംസ്ഥാന സെക്രട്ടറി പി കെ ശശിയുടെ മുഖത്ത് കല്ലേറ് കൊണ്ടത്. മുഖത്ത് കല്ല് പതിക്കുന്നതിന്‌റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ പി കെ ശശിക്ക് കല്ലേറ് ഏറ്റിട്ടില്ലെന്നും ഒരു തരത്തിലുള്ള പരിക്കും ഇല്ലെന്നുമാണ് സിഎംപി പ്രവര്‍ത്തകര്‍ പറയുന്നത്.

Content Highlights:Stone Throwing Incident Reported Against CMP Secretary PK Sasi

To advertise here,contact us