തിരുവനന്തപുരം: സർക്കാരിനെതിരായ കെ സുധാകരന്റെ വിമർശനത്തിൽ മറുപടിയുമായി മന്ത്രി സണ്ണി ജോസഫ്. 'മഴ പെയ്താലും മരം പെയ്യുമല്ലോ' എന്ന് പറഞ്ഞാണ് അദ്ദേഹം പ്രതികരിച്ചത്. വിമര്‍ശനം ആകാം അത് പാര്‍ട്ടിക്കുള്ളില്‍ മാത്രം ആയിരിക്കണമെന്നും സണ്ണി ജോസഫ് പ്രത്യേകം ചൂണ്ടിക്കാട്ടി. അദ്ദേഹം വളരെ സീനിയര്‍ നേതാവായതുകൊണ്ട് മറുപടി പറയുന്നില്ലെന്നും കെപിസിസി അധ്യക്ഷന്‍ പറഞ്ഞു.
കെ സുധാകരന്റെ പ്രതികരണത്തില്‍ കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താനും പ്രതികരിച്ചു. സുധാകരന്റേത് ഗുരുതര അച്ചടക്കലംഘനമെന്ന് വിമര്‍ശിച്ചായിരുന്നു പ്രതികരണം. കെ സുധാകരനെ മാറ്റിയിട്ട് കുറേ കാലമായി. അദ്ദേഹത്തിന്റെ നീരസം പറയാന്‍ ഒരുപാട് അവസരമുണ്ടായിരുന്നു.അതൊന്നും ഉപയോഗിക്കാതെയാണ് ഇപ്പോള്‍ പ്രതികരിക്കുന്നതെന്നും രാജ്മോഹന്‍ ഉണ്ണിത്താന് പ്രതികരിച്ചു. എന്നിട്ട് പത്ത് വര്‍ഷത്തിന് ശേഷം യുഡിഎഫ് അധികാരത്തില്‍ വരുമ്പോഴാണ് നീരസം പ്രകടിപ്പിക്കുന്നത്. ആരോ എഴുതി കൊടുത്തത് വായിക്കുകയാണ് അദ്ദേഹമെന്നും രാജ്മോഹന്‍ ഉണ്ണിത്താന് പറഞ്ഞു. നടന്നത് ഗുരുതര അച്ചടക്ക ലംഘനമാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
കെപിസിസി വിലക്കിയിട്ടും പരസ്യ പ്രചരണം നടത്തിയ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയ്ക്കെതിരെ നടപടി വേണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് പറഞ്ഞു. 'മഹിളാ കോണ്‍ഗ്രസിന് ഇതിന് മുന്‍പും അധ്യക്ഷ ഉണ്ടായിട്ടുണ്ട്. ബിന്ദു കൃഷ്ണയും ഷാനി മോള് ഉസ്മാനും ഇതുവരെ കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായം പറഞ്ഞിട്ടില്ല. അവര്‍ ആരും ഒരുകാലത്തും എതിര് അഭിപ്രായയവും അനുകൂല അഭിപ്രായവും രേഖപ്പെടുത്തിയിട്ടില്ല. ഇപ്പോഴത്തെ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് എന്തെങ്കിലും പ്രത്യേക അഭിപ്രായം ഉണ്ടോയെന്ന് അറിയില്ല. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളെ ചാനല്‍ ചര്‍ച്ചകളില്‍ വന്ന് വിമര്‍ശിക്കുകയാണ്', രാജ്മോഹന്‍ ഉണ്ണിത്താന് പറഞ്ഞു. കെപിസിസിയുടെ വിലക്ക് ലംഘിച്ച് കൊണ്ടാണ് രണ്ട് പേര് രംഗത്ത് വന്നത് ഇവര്‍ക്കെതിരെ കെപിസിസി എന്ത് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ചോദിച്ചു.
കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെയായിരുന്നു കെ സുധാകരന് എം പി തുറന്നടിച്ചത്. അധ്യക്ഷ പദവിയില്‍ നിന്ന് നീക്കാന്‍ ഒരു കൂട്ടം ആളുകള്‍ ശ്രമിച്ചെന്നും അന്യായമായി പദവിയില്‍ നിന്നും നീക്കിയതില്‍ അതിയായ ദുഃഖമുണ്ടെന്നുമായിരുന്നു കെ സുധാകരന് പറഞ്ഞത്. സിപിഐഎമ്മിന്റെ കൊലവിളി രാഷ്ട്രീയത്തിന് എതിരെ നടത്തിയ പോരാട്ടങ്ങളെ നിസ്സാരമായി കാണരുത്. അധികാരത്തിന് വേണ്ടി പ്രസ്ഥാനത്തിന്റെ അഭിമാനം അടിയറവെയ്ക്കരുത്. ഭരണം വരും പോകും, അധികാരം മാറിമറിയുമെന്നും സുധാകരൻ പറഞ്ഞിരുന്നു.
ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലായിരുന്നു സുധാകരന്റെ തുറന്ന് പറച്ചില്. വീഡിയോ പിന്നീട് നീക്കം ചെയ്തിരുന്നു. സര്‍ക്കാരിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാണിക്കാന്‍ പ്രതിപക്ഷത്തിനെന്ന പോലെ ഭരണപക്ഷത്തിനും അര്‍ഹതയുണ്ടെന്നും സുധാകരന് വീഡിയോയില്‍ പറയുന്നുണ്ട്. പാര്‍ട്ടിക്ക് വേണ്ടി രക്തം ചിന്തിയവരുടെയും പ്രതിസന്ധിയില്‍ കൂടെ നിന്നവരുടെയും വിയര്‍പ്പിനെ വിലകുറച്ച് കാണുന്ന ഇത്തരം നീക്കങ്ങള്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് ഗുണം ചെയ്യില്ലെന്നും വിമര്‍ശനങ്ങളെ ഉള്‍ക്കൊണ്ട് തെറ്റ് തിരുത്തുമ്പോഴാണ് പ്രസ്ഥാനം ശക്തമാകുന്നതെന്നും കെ സുധാകരന് പറഞ്ഞിരുന്നു.
Content Highlights: Minister Sunny Joseph has responded to K Sudhakaran's remarks against the Congress party, bringing attention to the latest political exchange in Kerala.