കൊച്ചി: മട്ടാഞ്ചേരി സിനഗോഗിന് മുന്നിലെ തീവെയ്പ്പ് കേസില് കൂടുതല് വിവരങ്ങള് പുറത്ത്. പ്രതി എബിന് പോളിന്റെ പണം ഇടപാടുകളുടെ കൂടുതല് വിവരങ്ങള് പൊലീസിന് ലഭിച്ചു. മുവാറ്റുപുഴയിലെ യൂസ്ഡ് കാര്ഷോറൂം തീയിട്ടതില് എബിന് പണം ലഭിച്ചതായാണ് കണ്ടെത്തല്. കേസില് യുഎപിഎ ചുമത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ആക്രമണത്തിന് നിര്ദ്ദേശം നല്കിയ ബോസെന്ന് വിശേഷിപ്പിക്കുന്ന വ്യക്തിയെക്കുറിച്ചുള്ള വിശദാംശങ്ങള് കണ്ടെത്താന് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
എറണാകുളം ബ്രോഡ് വേയിലെ സിനഗോഗിന് തീയിടാനായി കോലഞ്ചേരി സ്വദേശി എബിന് ബോള് ആദ്യം പരിശീലനം നടത്തിയെന്നാണ് പൊലീസ് കണ്ടെത്തല്. മൂവാറ്റുപുഴയിലെ യൂസ്ഡ് കാര് ഷോറൂമിന് തീയിട്ടതിന് അഡ്വാന്സായി പണം കിട്ടി. എല്ലാ നിര്ദ്ദേശങ്ങളും നല്കിയത് ബോസ് എന്ന് വിശേഷിപ്പിക്കുന്ന വ്യക്തിയാണ്. 5000രൂപയോളം ക്രിപ്റ്റോയാണ് അഡ്വാന്സായിലഭിച്ചത്. ടെലഗ്രാം ഐ ഡി വഴിയായിരുന്നു ചാറ്റുകള്. സിനഗോഗ് അക്രമണത്തിനും പണംലഭിച്ചെന്ന് നേരത്തെകണ്ടെത്തിയിരുന്നു.
ബോസിനെ കണ്ടെത്താന് ഡിജിറ്റല് രേഖകള് വിശദമായി പരിശോധിക്കുകയാണ് പൊലീസ്. എബിന് ഉപയോഗിച്ചിരുന്ന ഫോണിലെ വിവരങ്ങള് പൊലീസ് വീണ്ടെടുത്തു. എബിന് നടത്തിയ കോളുകള്, ചാറ്റു വിവരങ്ങള്, ഓഡിയോ, വീഡിയോ ഡോക്യുമെന്റുകള് എന്നിവ വിശദമായി പരിശോധിച്ച് തുടര്നടപടികളിലേക്ക് കടക്കും. പ്രതിഫലമായി പണമടക്കം വാഗ്ദാനം ചെയ്തുള്ള ആക്രമണത്തില് അന്താരാഷ്ട്ര ബന്ധം സംശയിക്കുന്നുണ്ട് പൊലീസ് വ്യക്തമാക്കി. കേസിന്റെ സ്വഭാവം പരിഗണിച്ച് യുഎപിഎ ചുമത്താനുള്ള നീക്കം അന്വേഷണസംഘം ആരംഭിച്ചു.
Content Highlights: Police have registered a case in connection with allegations that a minor girl was sold to spa owners in Kovalam, Thiruvananthapuram.