തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയായ കന്റോൺമെന്റ് ഹൗസിലെ ജീവനക്കാരുടെ പാചകപ്പുരയിൽ തീപിടിത്തം. മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം എന്തെന്ന് വ്യക്തമല്ല.
മന്ത്രി പി സി വിഷ്ണുനാഥ് സ്ഥലം സന്ദർശിച്ചു. അറ്റകുറ്റ പണികൾ നടക്കുന്ന മേൽക്കൂരയുടെ ചില ഭാഗങ്ങളിൽ നിന്ന് പുക ഉയരുന്നുണ്ടെന്നും ഓഫീസിന് പിന്നിലെ മുറികളോട് ചേർന്ന ഭാഗത്താണ് തീപിടിത്തമുണ്ടായതെന്നും പി സി വിഷ്ണുനാഥ് പറഞ്ഞു. മൂന്ന് മുറികളും അടുക്കളയും അടക്കം വരുന്ന ഭാഗമാണിത്. തീപിടിത്തതിനുള്ള കാരണം വ്യക്തമായിട്ടില്ല. ഫയർ ഫോഴ്സ് സംഘം കാരണം പരിശോധിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Content Highlights:Thiruvananthapuram Cantonment House Kitchen Fire Controlled