തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെയും സര്‍ക്കാരിനെയും വിമര്‍ശിച്ച് മുൻ മന്ത്രി പി രാജീവ്. കേരള സര്‍ക്കാര്‍-ബിജെപി ഡീല്‍ ആണ് നടക്കുന്നതെന്നും മുഖ്യമന്ത്രി വി ഡി സതീശന് ഡല്‍ഹി സമരത്തില്‍ മറ്റു കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരെ പോലെ പങ്കെടുത്തില്ലെന്നും വിമര്‍ശനം. പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയും ബിജെപി ഡീലാണ് നടത്തിയതെന്നും പി രാജീവ് പറഞ്ഞു. കേസില്‍ എഫ്ഐആര്‍ ഇടുന്നതിന് മുന്‍പ് നോട്ടീസ് നല്കാന് പോലും തയ്യാറായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിലെ സര്‍ക്കാര്‍ ബിജെപിക്ക് വിധേയമാകുകയാണ്. കേന്ദ്രത്തിന്റെ ഭയപ്പെടുത്തലുകള്‍ക്ക് കീഴടങ്ങുന്നതല്ല ഇന്ത്യന്‍ ജനാധിപത്യം. രാജ്യത്ത് ഇപ്പോള്‍ നടക്കുന്നത് രണ്ടാം സ്വാതന്ത്ര്യ സമരമാണ്. ഡല്‍ഹിയില്‍ നടക്കുന്നത് ഗ്രാമങ്ങളിലേക്ക് പടരും. ഗ്യാനേഷ് കുമാറിന് ഒരു നിമിഷം പോലും തുടരാന്‍ അര്‍ഹതയില്ല. ജനാധിപത്യത്തിന്റെ നിലനില്‍പ്പിനായി എല്ലാവരും ഒരുമിക്കണം. രാജ്യമാകെ എസ്ഐആര്‍ നടക്കുമ്പോള്‍ ഇവിടെ എഫ്ഐആര്‍ ആണെന്നും പി രാജീവ് പരിഹസിച്ചു.
നാളെ രാഹുല്‍ ഗാന്ധിക്കെതിരായി ഇ ഡി റെയ്ഡ് നടന്നാല്‍ അദ്ദേഹത്തിനെതിരെ എഫ്ഐആര്‍ ഇടുമോയെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. സിഎംആര്‍എല്‍-എക്സാലോജിക് കേസില്‍ പ്രാഥമിക പരിശോധന നടത്തണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് അന്വേഷണ ഉദ്യോഗസ്ഥനാണ്.കോടതി അല്ല തീരുമാനിക്കേണ്ടതെന്നും പി രാജീവ് പറഞ്ഞു. അത് ഉദ്യോഗസ്ഥന്റെ സ്വാതന്ത്ര്യമാണ്, അതിലാണ് കോടതി കൈ കടത്തിയത്. കേസില്‍ ഉള്‍പ്പെടുന്ന കക്ഷികള്‍ക്ക് ഒരു നോട്ടിസ് പോലും നല്‍കിയില്ല. ഇതിലെ രാഷ്ട്രീയം കോണ്‍ഗ്രസ് മനസിലാക്കുന്നില്ലേയെന്നും പി രാജീവ് ചോദിച്ചു. ബിജെപിക്ക് വിധേയമാകാനാണ് കേരളത്തിലെ കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Content Highlights: P. Rajeev took a swipe at the political situation, contrasting SIR across India with FIRs in Kerala and alleging a deal between the Kerala government and the BJP.