തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവില്‍ പ്രതികരിച്ച് മുഖ്യമന്ത്രി വി ഡി സതീശന്. ഇ ഡിയുടെ കത്തില്‍ അനാവശ്യ ധൃതിയോ ആവേശമോ കാണിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യക്തി വിരോധം വെച്ചുപുലര്‍ത്തുകയും ചെയ്തിട്ടില്ല. നിയമപരമായാണ് വിഷയത്തെ കൈകാര്യം ചെയ്തത്. അതിന്റെ ഭാഗമായി നിയമോപദേശം തേടി. കോടതി വിധി അനുസരിക്കുകയോ വഴിയുള്ളൂ. മറ്റ് ഒപ്ഷനുകളില്ലെന്നും വി ഡി സതീശന് പറഞ്ഞു.
എസ്ഐആറുമായി ബന്ധപ്പെട്ട് കേരളത്തില്‍ ആര്‍ക്കെങ്കിലും പരാതി ഉണ്ടായിരുന്നോ എന്ന് വി ഡി സതീശന് ചോദിച്ചു. ചില കാര്യങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അടക്കം പരാതി നല്‍കിയത് യുഡിഎഫാണ്. അതെല്ലാം പരിഹരിച്ചു. ബിജെപി ജയിക്കാന്‍ സാധ്യതയുള്ള സംസ്ഥാനങ്ങളിലാണ് അവര്‍ അങ്ങനെ ചെയ്തത്. ബാക്കിയുള്ള സംസ്ഥാനങ്ങളില്‍ അവര്‍ എന്തിന് അങ്ങനെ ചെയ്യണം?. സിപിഐഎമ്മോ ബിജെപിയോ വിഷയത്തില്‍ ആരോപണം ഉയര്‍ത്തിയിട്ടില്ല. നടപടി ക്രമങ്ങള്‍ സുതാര്യമാക്കണമെന്ന് ആവശ്യപ്പെട്ട് തങ്ങളാണ് രംഗത്തിറങ്ങിയത്. താന്‍ തെരഞ്ഞെടുപ്പ് ഓഫീസറെ വിളിച്ചിട്ടുണ്ട്. കത്തുകൊടുത്തിട്ടുണ്ടെന്നും വി ഡി സതീശന് പറഞ്ഞു.
ചാര്‍ട്ടേഡ് വിമാനയാത്രാ വിവാദവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ അതില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ് സതീശന് ചെയ്തത്. അതൊക്കെ പറഞ്ഞ് തീര്‍ത്തതാണെന്നായിരുന്നു വി ഡി സതീശന് പറഞ്ഞത്. ആ വിഷയം ക്ലോസ് ചെയ്തതാണ്. നോ മോര് ക്വസ്റ്റിയന്‍സ്. ആ വിഷയത്തില്‍ ചര്‍ച്ചയില്ല. വേറെ എന്തുവേണമെങ്കില്‍ പറഞ്ഞോളൂ എന്നും വി ഡി സതീശന് പറഞ്ഞു.
Content Highlights- Congress leader VD Satheesan commented on the CMRL Exalogic financial transaction issue, stating that no unnecessary haste or enthusiasm had been shown