തൊടുപുഴ: പാലക്കാട് മുന്‍ ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെതിരെ പരാതികളില്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. പാര്‍ട്ടി നടപടിയെന്നത് ശുദ്ധ അസംബന്ധമാണെന്നും ചില വാര്‍ത്താ ശൃംഖലകള്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും എം വി ഗോവിന്ദന് പറഞ്ഞു. സുരേഷ് ബാബുവിനെതിരെ ക്രിമിനല്‍ സ്വഭാവമുള്ള ഒരു പരാതിയും ലഭിച്ചിട്ടില്ല. എന്തുകൊണ്ടാണ് നേതൃമാറ്റം എന്നത് പാലക്കാട് ജില്ലാ ഘടകത്തോട് ചോദിക്കണം എന്നും എം വി ഗോവിന്ദന് പറഞ്ഞു.
എകെജി സെന്റര്‍ ഭൂമി റവന്യൂ വകുപ്പ് അളന്നുതിട്ടപ്പെടുത്തുമെന്ന വാര്‍ത്തയോടും എം വി ഗോവിന്ദന് പ്രതികരിച്ചു. കേരള സര്‍വ്വകലാശാലയുടെ ഭൂമിയാണ് അളന്നുതിട്ടപ്പെടുത്തുന്നതെന്നും എകെജി സെന്റര്‍ ഇരിക്കുന്നത് നിയമപരമായ എല്ലാ രേഖകളുമുള്ള ഭൂമിയിലാണെന്നും എം വി ഗോവിന്ദന് പറഞ്ഞു. ആന്റണി സര്‍ക്കാരാണ് നിയമപരമായി എകെജി പഠന ഗവേഷണ കേന്ദ്രത്തിന് ഭൂമി അനുവദിച്ചത്. ഹൈക്കോടതിയില്‍ ഇരിക്കുന്ന വിഷയം നിയമപരമായി നേരിടുമെന്നും എം വി ഗോവിന്ദന് വ്യക്തമാക്കി.
എകെജി സെന്റര്‍ ഭൂമി നാളെ അളക്കും എന്ന രീതിയില്‍ വാര്‍ത്തകളുണ്ടായിരുന്നു. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടി എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ അങ്ങനെ ഒരു ഹൈക്കോടതി ഉത്തരവില്ല എന്നാണ് ലഭിക്കുന്ന വിവരം. എകെജി സെന്റര്‍ ഭൂമി അളക്കണം എന്നാവശ്യപ്പെട്ട് കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗമായ ആര് എസ് ശശികുമാറാറായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്. ഇക്കാര്യം തഹസില്‍ദാര്‍ സ്ഥിരീകരിച്ചിരുന്നു. സര്‍വകലാശാലയുടെ ഭൂമി അളക്കാന്‍ മാത്രമാണ് നിര്‍ദേശം ഉള്ളത്. ആ പ്രവര്‍ത്തനം നാളെ രാവിലെ 10 മണിക്ക് ആരംഭിക്കുമെന്നും തഹസില്‍ദാര്‍ അറിയിച്ചു.
Content Highlights: CPIM State Secretary M V Govindan said there are no complaints against former Palakkad district secretary E N Suresh Bab