'യുവതി നിലവില്‍ ട്രോമയില്‍, പലരെയും തിരിച്ചറിയുന്നില്ല'; കളമശ്ശേരിയില്‍ അതിക്രമം നേരിട്ട യുവതിയുടെ ഭര്‍ത്താവ്

ഐസ്‌ക്രീമില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയാണ് പീഡനത്തിരയാക്കിയതെന്നും യുവതിയുടെ ഭര്‍ത്താവ് വിശദീകരിച്ചു

കൊച്ചി: കളമശ്ശേരി കൂട്ട ബലാത്സംഗക്കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് പീഡനത്തിനിരയായ യുവതിയുടെ ഭര്‍ത്താവ്. അവരിലേക്കും അന്വേഷണം വേണമെന്നും തന്റെ ഭാര്യ നേരിട്ടത് ക്രൂരമായ പീഡനമാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ വീട്ടില്‍ വരുമ്പോള്‍ യുവതി എഴുന്നേറ്റു നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പ്രതികള്‍ തടഞ്ഞു. ഐസ്‌ക്രീമില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയാണ് പീഡനത്തിരയാക്കിയതെന്നും യുവതിയുടെ ഭര്‍ത്താവ് വിശദീകരിച്ചു.

ക്രുര പീഡനത്തിന് ഇരയായ യുവതി നിലവില്‍ ട്രോമയിലാണ്. ആരെയും തിരിച്ചറിയാത്ത നിലയിലാണ് നിലവിലുള്ളത്. യുവതിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചുവെച്ച് കൊല്ലുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് ഗര്‍ഭഛിത്രത്തിന് വിധേയമായതിന് പിന്നാലെ യുവതി ആത്മഹത്യാ പ്രവണത പ്രകടിപ്പിച്ചിരുന്നു. അതിനാല്‍ കൃത്യമായ ശ്രദ്ധയോടെയും പരിചരണം നല്‍കിയുമായിരുന്നു മുന്നോട്ട് പോയിരുന്നതെന്ന് ഭര്‍ത്താവ് പറഞ്ഞു. മുമ്പ് ഉണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടിരുന്നതിനാല്‍ മറ്റൊരു ജോലിക്ക് വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. യുവതിയുടെ ഭര്‍ത്താവ് ട്രാവല്‍സ് ജോലിയുമായി ബന്ധപ്പെട്ട് യാത്രയിലായിരുന്ന ഘട്ടത്തിലാണ് യുവതിക്ക് ജോലിയുമായി ബന്ധപ്പെട്ട അഭിമുഖത്തിനുള്ള സന്ദേശം വരുന്നത്. അഭിമുഖത്തിന് ശേഷം ജോലി ലഭിച്ചെന്ന് അറിയിച്ച് വീണ്ടും വിളിച്ച് വരുത്തുകയായിരുന്നു. തുടർന്നാണ് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ഉപദ്രവിച്ച ശേഷം പ്രതികള്‍ യുവതിയുടെ ദൃശ്യങ്ങളും പകര്‍ത്തി.

രാവിലെ ബോധം വന്നപ്പോഴാണ് പീഡന കാര്യം തിരിച്ചറിഞ്ഞത്. യുവതി പരാതി നല്‍കാനുള്ള മാനസികാവസ്ഥയില്‍ ആയിരുന്നില്ല. സുഹൃത്തുക്കളുടെ പരാതിയിലാണ് കേസ് എടുത്തത്. പ്രതികളില്‍ ഒരാള്‍ക്ക് നാല് സ്പാ കേന്ദ്രങ്ങള്‍ ഉള്ളതായി സൂചനയുണ്ട്. പ്രതികള്‍ മുന്‍പ് കേസുകളില്‍ പ്രതികളാണോ എന്ന് പരിശോധിക്കുകയാണ് പൊലീസ്. സെക്സ് റാക്കറ്റുമായി ബന്ധമുണ്ടോ എന്നതും അന്വേഷിക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്.

സ്പായിലെ മാനേജര്‍ ജോലിയാണ് വാഗ്ദാനം ചെയ്തത്. സംഭവത്തില്‍ ശ്രീരാഗ്, ജിത്തു എന്നീ പ്രതികളെ റിമാന്‍ഡ് ചെയ്തിരുന്നു. കേസില്‍ മറ്റൊരു യുവതിയും ഉള്‍പ്പെട്ടതായാണ് കണ്ടെത്തല്‍. കൊച്ചിയിലെ ലോഡ്ജില്‍ വിളിച്ചുവരുത്തുകയും പിന്നാലെ ലഹരി നല്‍കി പീഡിപ്പിക്കുകയുമായിരുന്നു. ഭീഷണിപ്പെടുത്താനായാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. പ്രതികള്‍ക്ക് സ്പായുടെ മറവില്‍ ലൈംഗിക കച്ചവടം നടത്തുന്നവരുമായി ബന്ധമുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. കേസില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്.

Content Highlights: The husband of the woman in the Kalamassery case alleged that more people were involved and said the investigation should cover them as well. He claimed she was unable to stand when he returned home and alleged that she was given drug-laced ice cream before the incident.

To advertise here,contact us