പാലക്കാട്: മുഖ്യമന്ത്രി വി ഡി സതീശന്റെ ഹെലികോപ്റ്റര്‍ ലാന്‍ഡിങിനായി ചിറ്റൂര്‍ ഗവണ്മെന്റ് കോളേജിന് അവധി നൽകിയെന്ന് വിമർശനം. ഇവിടെ നടത്താനിരുന്ന എസ്എഫ്ഐ പരിപാടി തടഞ്ഞതായും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറയുന്നു. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് പങ്കെടുക്കാന്‍ നിശ്ചയിച്ചിരിക്കുന്ന പരിപാടി തടഞ്ഞതായാണ് സഞ്ജീവ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഹെലികോപ്റ്റര്‍ ലാന്‍ഡിങിനായി കോളേജിന് അവധി നല്‍കിയതായും സഞ്ജീവ് ആരോപിച്ചു.
'മുഖ്യമന്ത്രിയുടെ അകമ്പടി വാഹനങ്ങള്‍ കുറയ്ക്കും, അനാവശ്യ സുരക്ഷാ ക്രമീകരണങ്ങള്‍ ഒഴിവാക്കും, പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കില്ല എന്നൊക്കെ ഗീര്‍വാണം മാത്രം പറഞ്ഞാല്‍ പോരാ. മുഖ്യമന്ത്രി പറയുന്നത് ഒന്നും ചെയ്യുന്നത് മറ്റൊന്നും. ഗവണ്മെന്റ് കോളേജിലെ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസം നിഷേധിക്കുകയും എസ്എഫ്ഐയുടെ പരിപാടിയെ പേടിച്ച് അതിനെ റദ്ദ് ചെയ്യുകയും ചെയ്യുക. ഇതാണ് ഇന്നത്തെ കേരള മുഖ്യമന്ത്രി', സഞ്ജീവ് കുറിച്ചു.
പോസ്റ്റിന്റെ പൂർണരൂപം:
പാലക്കാട് ഗവ: ചിറ്റൂർ കോളേജിൽ വി ഡി സതീശന്റെ ഹെലികോപ്റ്റർ ലാൻഡിംഗ് നടത്താൻ കോളേജിന് അവധി പ്രഖ്യാപിച്ചിരിക്കുന്നു, എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് പങ്കെടുക്കാൻ നിശ്ചയിച്ചിരിക്കുന്ന പരിപാടി തടയുകയും ചെയ്തിരിക്കുന്നു.
മുഖ്യമന്ത്രിയുടെ അകമ്പടി വാഹനങ്ങൾ കുറയ്ക്കും, അനാവശ്യ സുരക്ഷ ക്രമീകരണങ്ങൾ ഒഴിവാക്കും, പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കില്ല എന്നൊക്കെ ഗീർവാണം മാത്രം പറഞ്ഞാൽ പോരാ. ഗവൺമെന്റ് കോളേജിലെ വിദ്യാർഥികളുടെ വിദ്യാഭ്യാസം നിഷേധിക്കുക, എസ്എഫ്ഐയുടെ പരിപാടിയെ പേടിച്ച് അതിനെ റദ്ദ് ചെയ്യുക. ഇതാണ് ഇന്നത്തെ കേരള മുഖ്യമന്ത്രി. പറയുന്നതൊന്നും ചെയ്യുന്നത് മറ്റൊന്നും. അക്ഷരാർത്ഥത്തിൽ ഒരു നുണേശൻ.
Content Highlights: SFI state secretary Sanjeev PS alleged that an SFI programme at Chittur Government College was cancelled to facilitate Kerala Chief Minister V D Satheesan’s helicopter landing, accusing the government of denying students their educational activities