കണ്ണൂർ: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടിന് മുന്നിലെ പൊലീസ് ജീപ്പ് മാറ്റി. കണ്ണൂര്‍ പിണറായിയിലെ പാണ്ഡ്യാലമുക്കിലെ 'പ്രവിക്' വീടിന് മുന്നിലെ ജീപ്പാണ് മാറ്റിയത്. കാവല്‍ ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരുടെ ഷെല്‍ട്ടറായി ആണ് ഈ ജീപ്പ് ഉപയോഗിച്ച് വന്നിരുന്നത്. പൊലീസ് ഉദ്യോഗസ്ഥർ ഷെൽറ്ററായി ഉപയോഗിച്ചിരുന്ന ജീപ്പിൽ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലെന്നത് നേരെ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ പുതിയ ഷെല്‍ട്ടര്‍ നിര്‍മ്മിക്കുന്നതിനാണ് പഴയ ജീപ്പ് മാറ്റിയത്. പുതിയ ഷെല്‍ട്ടര്‍ വീടിന് സമീപം നിര്‍മ്മിക്കുമെന്നാണ് വിവരം.
KL 01 BR 9569 എന്ന ജീപ്പാണ് മാറ്റിയത്. പിണറായി വിജയന് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ആളുകള്‍ പാണ്ഡ്യാലമുക്കിലെ വീടുകാണാനും വിഡിയോ ചിത്രീകരിക്കാനും എത്തിയതോടെയാണ് ജീപ്പില്‍ പൊലീസ് കാവല്‍ ഒരുക്കിയത്. ഒരു എസ്ഐയും രണ്ട് പൊലീസുകാരുമാണ് ആ ഒരു സമയത്ത് ഡ്യൂട്ടിക്കുണ്ടായിരുന്നത്.
പുതിയ ഷെൽറ്റർ വരുന്നതോടെ ഏറെ നാളായി പൊലീസുകാർ അനുഭവിക്കുന്ന പ്രതിസന്ധി മാറുമെന്നാണ് പ്രതീക്ഷ. പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ ജീപ്പ് മാറ്റി പുതിയ ഷെല്‍ട്ടര്‍ നല്‍കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഇപ്പോള്‍ ആഭ്യന്തര വകുപ്പിന്റെ പ്രത്യേക ഇടപെടലിലൂടെയാണ് ജീപ്പ് മാറ്റിയത്.
Content Highlights: The police jeep stationed in front of Opposition Leader Pinarayi Vijayan's house has been removed