ആത്മീയ അച്ചടക്കം തെരഞ്ഞെടുക്കാനുള്ള അവകാശം നിഷേധിക്കുന്നത് ജനാധിപത്യവിരുദ്ധം: എസ്‌വൈഎസ്

സ്വന്തം പ്രസ്ഥാനത്തിന്റെ അച്ചടക്കത്തെയും തനിമയെയും സംരക്ഷിക്കാനുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റം പുരോഗമനമല്ലെന്നും എസ്‌വൈഎസ്

കോഴിക്കോട്: എ പി അബൂബക്കര്‍ മുസലിയാരുടെ സ്ത്രീവിരുദ്ധ പ്രസ്താവനയെ പിന്തുണച്ച് സമസ്ത യുവജനസംഘം എസ്‌വൈഎസ്. ആത്മീയ അച്ചടക്കം തെരഞ്ഞെടുക്കാനുള്ള അവകാശം നിഷേധിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് എസ്‌വൈഎസ് പ്രസ്താവനയിറക്കി. ജനാധിപത്യമെന്നത് ഒരു ആശയത്തെ അതിന്റെ എല്ലാ തനിമയോടും കൂടി നിലനില്‍ക്കാന്‍ അനുവദിക്കലാണ്, അല്ലാതെ അതിനെ തങ്ങളുടെ ഇഷ്ടാനുസരണം തല്ലിയൊതുക്കലല്ല. സ്വന്തം പ്രസ്ഥാനത്തിന്റെ അച്ചടക്കത്തെയും തനിമയെയും സംരക്ഷിക്കാനുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റം പുരോഗമനമല്ല, മറിച്ച് ജനാധിപത്യപരമായ വിവരക്കേടും സ്വേച്ഛാധിപത്യവുമാണ് എന്ന് എസ്‌വൈഎസ് സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.

'മതപരമോ പ്രത്യയശാസ്ത്രപരമോ ആയ ഏത് ജനകീയ കൂട്ടായ്മയുടെയും അന്തസത്ത അതിന്റെ ആന്തരികമായ അച്ചടക്കവും ആചാരനിഷ്ഠയുമാണ്. നൂറ്റാണ്ടുകളായി പണ്ഡിതന്മാരും ആശയപ്രചാരകരും നിര്‍വ്വഹിച്ചുവരുന്ന ബോധവല്‍ക്കരണങ്ങള്‍ അതത് സമൂഹത്തിന്റെ ഘടനാപരമായ നിലനില്‍പ്പിനെയും കെട്ടുറപ്പിനെയും നിര്‍ണ്ണയിക്കുന്ന അനിവാര്യമായ നിബന്ധനകളാണ്. ഏതൊരു സംഘാടനത്തിന്റെയും ആദര്‍ശപരമായ അടിത്തറ രൂപപ്പെടുന്നത് അതിന്റെ അനുയായികള്‍ പിന്തുടരുന്ന സവിശേഷമായ പ്രവര്‍ത്തനശൈലിയിലൂടെയാണ്. ഈ പ്രവര്‍ത്തനശൈലിയെ സ്വയം വിലയിരുത്താനും, ആവശ്യമെങ്കില്‍ കാലാനുസൃതമായി തിരുത്താനും പുതുക്കിപ്പണിയാനുമുള്ള പരമാധികാരം ആ പ്രസ്ഥാനത്തിന്റെ നേതാക്കള്‍ക്കും അണികള്‍ക്കും മാത്രമുള്ള ആന്തരിക സ്വാതന്ത്ര്യമാണ്. ആശയപരമായ വൈവിധ്യങ്ങളാണ് വത്യസ്ത പാര്‍ട്ടികളുടെയും പ്രസ്ഥാനങ്ങളുടെയും രൂപീകരണത്തിന് ഹേതുവായത് എന്ന ലളിതമായ ജനാധിപത്യ തത്വം മറന്നുകൊണ്ട്, പുറത്തുനിന്നുള്ളവര്‍ ഇതില്‍ നടത്തുന്ന ഇടപെടലുകള്‍ അഭിപ്രായ - ആവിഷ്‌കാര സ്വാതന്ത്ര്യത്തോടുമുള്ള അനീതിയാണ്', എസ്‌വൈഎസ് അഭിപ്രായപ്പെട്ടു.

ജനാധിപത്യമെന്നത് ഒരു ആശയത്തെ അതിന്റെ എല്ലാ തനിമയോടും കൂടി നിലനില്‍ക്കാന്‍ അനുവദിക്കലാണ്, അല്ലാതെ അതിനെ തങ്ങളുടെ ഇഷ്ടാനുസരണം തല്ലിയൊതുക്കലല്ല. മാറ്റങ്ങളും പുരോഗമനങ്ങളും അക്ഷരങ്ങളിലോ പുറംപൂച്ചുകളിലോ അല്ല, മറിച്ച് ഒരു സമൂഹത്തിന്റെ ആന്തരികമായ ജീവിത സംസ്‌കാരത്തിലാണ് വികസിക്കേണ്ടത്. സ്വന്തം പ്രസ്ഥാനത്തിന്റെ അച്ചടക്കത്തെയും തനിമയെയും സംരക്ഷിക്കാനുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റം പുരോഗമനമല്ല, മറിച്ച് ജനാധിപത്യപരമായ വിവരക്കേടും സ്വേച്ഛാധിപത്യവുമാണ് എന്ന് എസ് വൈ എസ് സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.

Content Highlights: Samastha Youth Wing SYS has expressed support for the remarks made by AP Aboobacker Musliyar

To advertise here,contact us