കോഴിക്കോട്: കൊയിലാണ്ടിയില്‍ ബസ് മോഷണം. കൊയിലാണ്ടിയില്‍ സ്വകാര്യ ബസുമായി മോഷ്ടാവ് കടന്നത് എട്ട് കിലോമീറ്റര്‍ എന്നാണ് വിവരം. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. പൊയില്‍ക്കാവിന് സമീപം ചെളിയില്‍ താഴ്ന്ന നിലയിലാണ് ബസ് കണ്ടെത്തിയത്. കോഴിക്കോട്- കൊയിലാണ്ടി റൂട്ടില്‍ ഓടുന്ന സെനോ ബസാണ് മോഷണം പോയത്. ബസ് ചെളിയില്‍ താഴ്ന്നതിനെ തുടര്‍ന്ന് ഉപേക്ഷിച്ചതാകാം എന്നാണ് സംശയം.
Content Highlights: A private bus operating on the Kozhikode-Koyilandy route was reportedly taken from Koyilandy in the early hours. The bus was later found stuck in mud near Poilkavu, around eight kilometres away from where it was taken. Police suspect it may have been left behind after getting stuck.