'വഖഫ് നിയമവും യുഡിഎഫ് കീഴടങ്ങലും'; സര്‍ക്കാരിനെതിരായ സിപിഐഎം സെമിനാറില്‍ സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കവും

മലപ്പുറം ജില്ലാ കമ്മിറ്റിയാണ് സംഘാടകര്‍

മലപ്പുറം: സര്‍ക്കാരിനെതിരായ സിപിഐഎം സെമിനാറില്‍ സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കവും. വഖഫ് നിയമവും യുഡിഎഫ് കീഴടങ്ങലും എന്ന പ്രമേയത്തിലാണ് സെമിനാര്‍. മലപ്പുറം ജില്ലാ കമ്മിറ്റിയാണ് സംഘാടകര്‍.

വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക ടൗണ്‍ ഹാളിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ആണ് സെമിനാര്‍ ഉദ്ഘാടനം ചെയ്യുന്നത്. വഖഫ് ഭേദഗതി നിയമത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ആണ് സെമിനാര്‍ വിശകലനം ചെയ്യുന്നത്. ജസ്റ്റിസ് വി കെ മോഹനന്‍ മുഖ്യപ്രഭാഷണം നടത്തും. സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍, മുന്‍ മന്ത്രിമാരായ വി അബ്ദുറഹിമാന്‍, കെ ടി ജലീല്‍ എന്നിവരും സംസാരിക്കും.

Content Highlights: Samastha Secretary Umar Faizi Mookkam to Attend CPIM Seminar Against Government

To advertise here,contact us