വേൾഡ് കപ്പ് ഫൈനൽ; പിന്തുണച്ച് റിസ്‌ക് എടുക്കാനില്ല, ഇന്ത്യയ്ക്ക് ഒരു ടീം ഉണ്ടാവണം എന്നാണ് ആഗ്രഹം: ശശി തരൂർ

അലോഷ്യസ് സേവ്യര്‍-കെഎസ്‌യു വിഷയത്തില്‍ ഇടപെടാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ശശി തരൂർ

തിരുവനന്തപുരം: ഫിഫ വേള്‍ഡ് കപ്പ് ഫൈനലില്‍ താന്‍ പിന്തുണയ്ക്കുന്ന ടീം ഏതാണെന്ന് പറയേണ്ടി വന്നാല്‍ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് പരിഹസിച്ച് ശശി തരൂര്‍ എം പി. റിസ്‌ക് എടുക്കാന്‍ താനില്ലെന്നും ഇന്ത്യയ്ക്ക് ഒരു ടീം ഉണ്ടാവണം എന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ചെറുപ്പക്കാര്‍ക്ക് മികച്ച നിലവാരത്തില്‍ വളരാന്‍ കഴിയട്ടെയെന്നും തരൂര്‍ ആശംസിച്ചു. അലോഷ്യസ് സേവ്യര്‍-കെഎസ്‌യു വിഷവുമായി ബന്ധപ്പെട്ട ചോദ്യത്തിന് അതില്‍ ഇടപെടാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു ശശി തരൂരിന്റെ മറുപടി.

തന്റെ തലവേദന ഇപ്പോള്‍ പാര്‍ലമെന്റാണ്. കേന്ദ്രസര്‍ക്കാര്‍ എട്ട് ബില്ല് കൊണ്ടുവരുന്നുണ്ട്. അതിനെപ്പറ്റിയാണ് ചിന്ത. ജനാധിപത്യ പാര്‍ട്ടിയാകുമ്പോള്‍ വിവാദങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: shashi tharoor about choosing team in fifa world cup final

To advertise here,contact us