തിരുവനന്തപുരം: ഹോട്ടലിലെ ലിഫ്റ്റിൽ കുടുങ്ങിയ ശശി തരൂർ എംപിയെ ഫയർഫോഴ്സ് എത്തി പുറത്തിറക്കി. തിരുവനന്തപുരം പ്രശാന്ത് ഹോട്ടലിന്റെ ആറാം നിലയിൽ വെച്ചാണ് ലിഫ്റ്റിൽ കുടുങ്ങിയത്. ഉടൻ ഫയർഫോഴ്സ് എത്തി അദ്ദേഹത്തെയും സംഘത്തെയും പുറത്തെത്തിക്കുകയായിരുന്നു.
വൈകുന്നേരം ആറ് മണിക്ക് ഹോട്ടലില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ശശി തരൂര്‍. പതിനഞ്ച് മിനിറ്റോളം എംപിയും സംഘവും ലിഫ്റ്റില്‍ കുടുങ്ങി. പുറത്തെത്തിയ തരൂര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ഫയര്‍ ഫോഴ്സിനെ അഭിനന്ദനങ്ങള്‍ അറിയിച്ചു. അധിക ഭാരത്തെ തുടര്‍ന്നാണ് ലിഫ്റ്റ് തകരാറിലായതെന്ന് ഫയർഫോഴ്സ് ജീവനക്കാർ വ്യക്തമാക്കി.
ലിഫ്റ്റില്‍ കുടുങ്ങിയ എല്ലാവരും സുരക്ഷിതരാണെന്നും ശശി തരൂര്‍ പറഞ്ഞു.
Content Highlights: Shashi Tharoor MP stucked in Hotel Lift