തിരുവനന്തപുരം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറിക്ക് എതിരെ നിരന്തരമായി ഉണ്ടാകുന്ന അപവാദ പ്രചാരണങ്ങള്‍ക്ക് എതിരെ തിരുവനന്തപുരം താലൂക് എന്‍എസ്എസിന്റെ നേതൃത്വത്തില്‍ ശക്തിപ്രകടന യാത്ര സംഘടിപ്പിച്ചു. എന്‍എസ്എസ് നടത്തുന്നത് ആര്‍ക്കും എതിരായ പ്രതിഷേധമല്ലെന്നും ജി സുകുമാരന്‍ നായര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് പരിപാടിയെന്നും എന്‍എസ്എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സംഗീത് കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കുറച്ചുദിവസങ്ങളായി സുകുമാരന്‍ നായര്‍ക്കെതിരെ ചില പരാമർശങ്ങൾ ഉയരുന്നു. ഇത് ആസൂത്രിതമാണെന്ന് കരുതുന്നു. മുഖ്യമന്ത്രിയെയോ സുരേഷ് ഗോപിയെയോ ഉദ്ദേശിച്ചല്ല പ്രകടനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിപാടിയില്‍ രാഷ്ട്രീയം ഇല്ല. മറ്റു യൂണിയനുകള്‍ക്ക് സമാന പ്രകടനം നടത്താമെന്നും അദ്ദേഹം പറഞ്ഞു. പാളയം രക്തസാക്ഷി മണ്ഡപം മുതല്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം വരെയാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.
ജി സുകുമാരന്‍ നായര്‍ക്ക് കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കാത്ത മുഖ്യമന്ത്രിയുടെ നിലപാട്, എന്‍എസ്എസിനെതിരായ ഉപരാഷ്ട്രപതിയുടെയും സുരേഷ്ഗോപിയുടെയും പ്രസ്താവന എന്നിവ ചൂണ്ടിക്കാണിച്ചാണ് ശക്തിപ്രകടനം എന്നാണ് വിലയിരുത്തല്‍. മുഖ്യമന്ത്രി വി ഡി സതീശനുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിക്കപ്പെട്ടെന്ന് സുകുമാരന്‍ നായര്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. എന്നാല്‍ കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹവുമായി സംസാരിച്ചെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രി തന്നെ കാണുമെന്ന് പറയുന്നത് ഇനി ഫോട്ടോയില്‍ മാത്രമായിരിക്കുമെന്നും ബജറ്റ് തിരക്കാണ് എങ്കില്‍ അത് അറിയിക്കാമായിരുന്നു. ഇപ്പോള്‍ ന്യായീകരണം പറയുന്നതില്‍ കാര്യമില്ലെന്നും സുകുമാരന്‍ നായര്‍ മറുപടി നൽകിയത്.
Content Highlights: The NSS conducted a strength display march in Thiruvananthapuram expressing solidarity with G Sukumaran Nair. The event was organized as part of the organization’s activities and saw participation from NSS members.