പശ്ചിമേഷ്യൻ സംഘർഷം; കൊച്ചിയിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസ്‌ വിമാനങ്ങളുടെ സർവീസുകൾക്ക് മാറ്റം

രാത്രി 10 മണിക്കുള്ള ബഹ്റൈൻ വിമാനം നാളെ രാവിലെ എട്ട് മണിക്കാകും കൊച്ചിയിൽ നിന്ന് പുറപ്പെടുക

കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ്‌ വിമാനങ്ങളുടെ സമയം മാറ്റി. രാത്രി എഴ് മണിക്ക് കൊച്ചിയിൽ നിന്ന് ദോഹയിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം നാളെ പുലർച്ചെ 2.30ന് മാത്രമേ പുറപ്പെടുകയുള്ളു. 8.30-ന് കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന ദമാം വിമാനം രാത്രി 10 നാവും പുറപ്പെടുക. രാത്രി 10 മണിക്കുള്ള ബഹ്റൈൻ വിമാനം നാളെ രാവിലെ എട്ട് മണിക്കാകും കൊച്ചിയിൽ നിന്ന് പുറപ്പെടുക.

വിമാനങ്ങളുടെ സമയമാറ്റത്തെ തുടർന്ന് യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് വിമാനക്കമ്പനി ഖേദം പ്രകടിപ്പിച്ചു. യാത്രക്കാർ വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുൻപ് അതത് എയർലൈനുകളുമായി ബന്ധപ്പെട്ട് സമയ വിവരങ്ങൾ ഉറപ്പുവരുത്തണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

Content Highlights: air india express reschedules flights due to gulf conflict

To advertise here,contact us