തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച് പുറത്തുപറയത്തക്ക ധാരണയായില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്. കൂടിയാലോചനയിലൂടെ ഇക്കാര്യം പരിഹരിക്കാനാണ് ശ്രമം. ഏതെങ്കിലും തരത്തിലുള്ള ഭിന്നതയോ പ്രശ്നങ്ങളോ എല്ഡിഎഫിനകത്തില്ലെന്നും ടി പി രാമകൃഷ്ണന് പറഞ്ഞു. സിപിഐ ആസ്ഥാനമായ എംഎന്‍ സ്മാരകത്തില്‍ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി ചര്‍ച്ച നടത്തിയ ശേഷമാണ് പ്രതികരണം.
'നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് പ്രശ്നം സിപിഐ ഉന്നയിച്ചു. സിപിഐഎം നിലപാട് വ്യക്തമാക്കി. കൂടിയാലോചനയിലൂടെ പരിഹരിക്കാനാണ് ശ്രമം. ഏതെങ്കിലും തരത്തിലുള്ള ഭിന്നതയോ പ്രശ്നങ്ങളോ എല്ഡിഎഫിനകത്തില്ല. കരുത്തോടെ മുന്നോട്ടുപോകും', എന്നായിരുന്നു ടി പി രാമകൃഷ്ണന്റെ വാക്കുകള്‍.
സിപിഐക്കും സിപിഐഎമ്മിനും ഒരേ രാഷ്ട്രീയമാണെന്നും അത് എല്‍ഡിഎഫിന്റെ രാഷ്ട്രീയമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. അത് ശക്തിപ്പെടുത്തിയേ മുന്നോട്ടുപോകൂ. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം തക്ക സമയത്ത് കിട്ടുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച് സിപിഐക്ക് വഴങ്ങേണ്ടതില്ലെന്നാണ് സിപിഐഎം നിലപാടെങ്കില്‍ പിന്നോട്ടുപോകേണ്ടതില്ലെന്ന തീരുമാനത്തിലാണ് സിപിഐ. പുറത്ത് സംവാദം ഉണ്ടാക്കേണ്ട കാര്യമല്ല ഉപനേതാവ് പദവി എന്നായിരുന്നു ടി പി രാമകൃഷ്ണന് നേരത്തെ പ്രതികരിച്ചത്. പരസ്പര കൂടിയാലോചനയിലൂടെ ധാരണയില്‍ എത്തണമെന്നും അതിനുള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Content Highlights: tp ramakrishnan says no decision on opposition deputy leader post