കോഴിക്കോട്: അരൂരില്‍ മാവേലി സ്റ്റോറില്‍ ജീവനക്കാരിക്ക് പമ്പ് കടിയേറ്റു. താല്‍ക്കാലിക ജീവനക്കാരി വി ടി നിഷയെ ആണ് പാമ്പ് കടിച്ചത്. ഇവരുടെ കാലിനാണ് കടിയേറ്റത്.
ഇന്നലെ വൈകീട്ടായിരുന്നു സംഭവം. നിഷയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിലവില്‍ ഇവര്‍ ഒബ്സര്‍വേഷനിലാണെന്നാണ് വിവരം. കുറ്റ്യാടി ഫോറസ്റ്റില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്റ്റോറില്‍ പാമ്പിനെ കണ്ടെത്താനുള്ള തിരച്ചില്‍ നടക്കുന്നുണ്ട്. ആര്‍ആര്‍ടി സംഘമെത്തിയാണ് പരിശോധന നടത്തുന്നത്.
Content Highlights: A woman employee at a Maveli Store in Kozhikode was bitten by a snake while at work. She was taken to the hospital for treatment, and further details are awaited.