ഭക്ഷണം കഴിക്കവേ ദേഹാസ്വാസ്ഥ്യം; സൈബര്‍ സെല്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

പത്തനംതിട്ട എ ആര്‍ ക്യാമ്പിലെ കാന്റീനില്‍ ഭക്ഷണം കഴിക്കവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു

പത്തനംതിട്ട: ഡ്യൂട്ടിക്കിടെ സൈബര്‍ സെല്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഹൃദയാഘാതം മൂലം മരിച്ചു. പത്തനംതിട്ട സൈബര്‍ പൊലീസ് സിപിഒ കുളനട സ്വദേശി അനൂപ്(40) ആണ് മരിച്ചത്. ഇന്ന് രാത്രി 8.45 ഓടെ പത്തനംതിട്ട എ ആര്‍ ക്യാമ്പിലെ കാന്റീനില്‍ ഭക്ഷണം കഴിക്കവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Content Highlights: Cyber Cell police officer died after suffering a heart attack at pathanamthitta

To advertise here,contact us