കള്ളാടി മണ്ണിടിച്ചില്‍: 'നാളെ പുഴയില്‍ പരിശോധന, രണ്ട് പേരുടെ നില ഗുരുതരം'; മുഖ്യമന്ത്രി

ആളുകളെ മാറ്റി പാർപ്പിക്കാൻ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി

വയനാട്: കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ ഇനി അഞ്ചുപേരെ കണ്ടെത്താനുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍.ദുരന്ത ബാധിത മേഖല സന്ദര്‍ശിച്ചതിന് പിന്നാലെ നടന്ന അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളെക്കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുരന്തത്തില്‍ മൂന്ന് പേരാണ് മരിച്ചത്. രണ്ടുപേര്‍ ഗുരുതരാവസ്ഥയിലാണ്. കാണാതായവരെ കണ്ടെത്താനാണ് പ്രഥമ പരിഗണനയെന്നും അദ്ദേഹം പറഞ്ഞു. പുഴയിൽ നാളെ രാവിലെ പരിശോധന നടത്തും. ആളുകളെ മാറ്റി പാർപ്പിക്കാൻ നടപടി സ്വീകരിക്കും. ദുരന്തം വയനാട് ജില്ലയിലാകെ നടന്ന പ്രശ്‌നമാണെന്ന പ്രചാരണം പാടില്ലെന്നും ചെറിയ സ്ഥലത്ത് നടന്ന സംഭവമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

തുരങ്കപാതയുടെ പണി പുന:രാരംഭിക്കുന്നതിന് മുൻപ് നിർദ്ദേശം പാലിച്ചോ എന്ന് സൂക്ഷ്മമായി പരിശോധിക്കും. അതിന് ശേഷം മാത്രമേ പ്രവൃത്തി പുന:രാരംഭിക്കൂ. മഴ ഏറ്റവും വലിയ പ്രശ്നമാണ്. ടൗൺ ഷിപ്പിൻ്റെ സമീപത്ത് കൂട്ടിയിട്ട മണ്ണ് മാറ്റണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ഉറപ്പായുമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: v d satheesan's reaction after visit of kalladi landslide wayanad

To advertise here,contact us