ബംഗലൂരു: ലഹരി വ്യാപനം തടയാല്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് ആരംഭിച്ച ഓപ്പറേഷന് തൂഫാന് പിന്തുണയുമായി കര്‍ണാടക സര്‍ക്കാര്‍. കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തി. ബംഗളൂരു വിധാന്‍ സൗധയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. കേരള-കര്‍ണാടക അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കാനാണ് സര്‍ക്കാറുകളുടെ സംയുക്ത തീരുമാനം. അതിര്‍ത്തിയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കുമെന്നും കര്‍ണാടക സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഓപ്പറേഷന് തൂഫാന്റെ ഭാഗമായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഡിജിപിമാരുടെ യോഗം ജൂലൈ 10ന് ചേരാനും തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്താണ് യോഗം ചേരുക.
അതേസമയം കൂടിക്കാഴ്ചയില്‍ ഡി കെ ശിവകുമാര്‍ ഓപ്പറേഷന് തൂഫാന്റെ വിജയത്തെ അഭിനന്ദിച്ചതായി രമേശ് ചെന്നിത്തല പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എല്ലാ സംസ്ഥാനങ്ങള്‍ക്കും മാതൃകയാക്കാവുന്ന ഒന്നാണ് ഈ ദൗത്യമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടതായും ചെന്നിത്തല പറഞ്ഞു. കേരള-കര്‍ണാടക പൊലീസ് സേനകള്‍ തമ്മില്‍ ശക്തമായ ഏകോപനവും സഹകരണവും ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തുടര്‍നടപടികള്‍ക്കായി കര്‍ണാടക ചീഫ് സെക്രട്ടറിയെ അപ്പോള്‍ തന്നെ ശിവകുമാര്‍ വിളിച്ച് നിര്‍ദ്ദേശം നല്‍കിയെന്നും ഇതുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് വിവരങ്ങള്‍ പങ്കുവയ്ക്കാനും തയ്യാറായിട്ടുണ്ടെന്നും ചെന്നിത്തലയുടെ പോസറ്റിലുണ്ട്.
വര്‍ഷങ്ങളായുള്ള ഹൃദയബന്ധവും ഒരേ ലക്ഷ്യത്തോടെ ഒരുമിച്ച് നടന്ന വഴികളും പുതുക്കിയ ഈ സംഭാഷണത്തില്‍, വരുംനാളുകളില്‍ ഒരുമിച്ച് നടത്തേണ്ട മുന്നേറ്റങ്ങളെക്കുറിച്ചും സംസാരിച്ചു. ഔദ്യോഗിക തിരക്കുകള്‍ക്കിടയിലും എപ്പോഴത്തെയും പോലെയും തികച്ചും ഊഷ്മളമായ സ്വീകരണമായിരുന്നു അദ്ദേഹത്തിന്റേത്. ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്ത് ലഹരിവേട്ടയ്ക്ക് എതിരെ ഓപ്പറേഷന് തൂഫാന് അന്വേഷണം ഊര്ജ്ജിതമാക്കിക്കൊണ്ടിരിക്കുകയാണ്. പദ്ധതി ആരംഭിച്ചതിന് ശേഷം നിരവധി പേരെ അറസ്റ്റ് ചെയ്യുകയും കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. തൂഫാന് വിജിലന്‍സ് എന്ന സംവിധാനം രൂപീകരിച്ചിട്ടുണ്ടെന്നും രഹസ്യ വിവരങ്ങള്‍ ആര്‍ക്കും പൊലീസിന് കൈമാറാമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. 9497979794, 9497927797 എന്നീ നമ്പറുകളിലേക്ക് പൊതുജനങ്ങള്‍ക്ക് വിവരമറിയിക്കാമെന്നും 9995966666 എന്ന നമ്പറില്‍ വാട്ട്സ്ആപ്പ് വഴി വിവരമറിയിക്കാമെന്നും മന്ത്രി പറഞ്ഞിരുന്നു.
Content Highlights: The Karnataka government has backed Kerala's Operation Thoofan by agreeing to intensify security checks along the inter-state border and deploy additional police personnel. The two states also decided to convene a meeting of South Indian DGPs on July 10 in Thiruvananthapuram to coordinate further action.