കുട്ടിയെ കുളിപ്പിക്കുമ്പോള്‍ കണ്ടത് കാലില്‍ വടി കൊണ്ട് അടിയേറ്റ പാടുകള്‍; പരാതിയിൽ അധ്യാപകന് സസ്‌പെന്‍ഷന്‍

വേവം എല്‍പി സ്‌കൂളിലെ അധ്യാപകന്‍ ജംഷീറിനെയാണ് സ്‌കൂള്‍ മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തത്

കോഴിക്കോട്: നാദാപുരത്ത് എട്ട് വയസുകാരനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍. വേവം എല്‍പി സ്‌കൂളിലെ അധ്യാപകന്‍ ജംഷീറിനെയാണ് സ്‌കൂള്‍ മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തത്. വേവം കരുവാന്‍ കുന്നുമ്മല്‍ ഇസ്മയിലിന്റ മകന്‍ മുഹമ്മദ് സിനാനാ(8)ണ് മര്‍ദ്ദനമേറ്റത്. കുട്ടിയെ കുളിപ്പിക്കുമ്പോള്‍ കാലില്‍ വടി കൊണ്ട് അടിയേറ്റ പാടുകള്‍ മാതാവിന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു. കുടുംബം പൊലീസിലും ചൈല്‍ഡ് ലൈനിലും പരാതി നല്‍കിയിട്ടുണ്ട്.

Content Highlights: Teacher Suspended Over Alleged Assault on Eight-Year-Old Student in Nadapuram

To advertise here,contact us