ആരോഗ്യമന്ത്രിയെ 'കിങ്ങിണി മോന്‍' എന്ന കമന്റിട്ട് ആക്ഷേപിച്ചു; CPIM പ്രവര്‍ത്തകനെതിരെ കലാപാഹ്വാനത്തിന് കേസ്

കോണ്‍ഗ്രസ് നേതാവ് നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി

കോഴിക്കോട്: ആരോഗ്യമന്ത്രി കെ മുരളീധരനെതിരെ ഫേസ്ബുക്കില്‍ വിദ്വേഷ കമന്റിട്ട സിപിഐഎം പ്രവര്‍ത്തകനെതിരെ കേസ്. താമരശ്ശേരി തേറ്റാമ്പുറം സ്വദേശി വിവിനെതിരെ ആണ് കലാപാഹ്വാനത്തിന് കേസ് എടുത്തത്.

കെ മുരളീധരന്റെ വാര്‍ത്താ സമ്മേളനത്തിന്റെ വാര്‍ത്തക്ക് താഴെ ആയിരുന്നു കമന്റ്. കെ മുരളീധരനെ കിങ്ങിണി മോന്‍ എന്ന് വിളിച്ച് ആക്ഷേപിക്കുക ആയിരുന്നു. താമരശ്ശേരി പൊലീസ് ആണ് കേസെടുത്തത്. കോണ്‍ഗ്രസ് നേതാവ് നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി.

Content Highlights: A case has been registered against a CPIM worker over an alleged hate comment posted on Facebook targeting Health Minister K Muralidharan

To advertise here,contact us