തൃശൂരിലെ വീട്ടില്‍ നിന്ന് 24 മണിക്കൂറിനുള്ളില്‍ പിടികൂടിയത് 18 പാമ്പുകളെ; തിരച്ചില്‍ തുടരുന്നു

ഇപ്പോഴും പരിസരത്തുനിന്ന് പാമ്പുകളെ പിടികൂടിക്കൊണ്ടിരിക്കുകയാണ്

തൃശൂര്‍: 24 മണിക്കൂറിനുള്ളില്‍ തൃശൂരിലെ പൂങ്കുന്നത്തെ ഒരു വീട്ടില്‍ നിന്ന് പിടികൂടിയത് 18 പാമ്പുകളെ. ഇപ്പോഴും പാമ്പുകളെ പിടികൂടിക്കൊണ്ടിരിക്കുകയാണ്. മലമ്പാമ്പുകളുടെ കുഞ്ഞുങ്ങളെയാണ് പിടികൂടിയത്. രാത്രിയെല്ലാം പാമ്പുകൾ വന്നുകൊണ്ടിരിക്കുകയാണെന്നും പേടിച്ചുപോയെന്നും വീട്ടുടമ കാർത്തിക് റിപ്പോർട്ടറിനോട് പറഞ്ഞു. ഇനിയും പാമ്പുകൾ ഉണ്ടായേക്കാമെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥൻ പ്രതികരിച്ചു.

Content Highlights: As many as 18 snakes were caught from a house in Punkunnam, Thrissur within 24 hours

To advertise here,contact us