ഇടുക്കിയില്‍ നിര്‍മ്മാണത്തിലിരുന്ന 5 നില കെട്ടിടം തകര്‍ന്ന് വീണു; ആളപായം ഇല്ല

സംഭവസമയം തൊഴിലാളികള്‍ ആരും കെട്ടിടത്തില്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്

ഇടുക്കി: പാമ്പനാറില്‍ അഞ്ചു നില കെട്ടിടം തകര്‍ന്ന് വീണ് അപകടം. നിര്‍മ്മാണത്തിലിരുന്ന കെട്ടിടമാണ് തകര്‍ന്നത്. സംഭവസമയം തൊഴിലാളികള്‍ ആരും കെട്ടിടത്തില്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. പാമ്പനാര്‍ സ്വദേശി ആഗ്നല്‍ എന്നയാളുടേതാണ് കെട്ടിടം. നിര്‍മ്മാണത്തിലെ അപാകതയാണ് കെട്ടിടം തകരാന്‍ കാരണമെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

Content Highlights: A five-storey under-construction building collapsed in Idukki, with authorities confirming that no casualties have been reported

To advertise here,contact us