ആംബുലൻസിന് മുന്നിലേക്ക് കാർ ഓടിച്ചുകയറ്റി, ചോദ്യം ചെയ്തതോടെ ആക്രമണം; ഡ്രൈവർക്കും രോഗിയുടെ സഹോദരനും പരിക്ക്

കാറിലെത്തിയ സംഘം ആംബുലന്‍സില്‍ ഉണ്ടായിരുന്നവരെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു

കല്‍പറ്റ: രോഗിയുമായി പോയ ആംബുലന്‍സിന് നേരെ ആക്രമണം. വയനാട് വെങ്ങപ്പള്ളിയിലാണ് സംഭവം. ആംബുലന്‍സ് ഡ്രൈവര്‍ ലത്തീഫിനും രോഗിയുടെ സഹോദരന്‍ നഫ്‌സീറിനും മര്‍ദ്ദനമേറ്റു. ഇതിന്റെ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു. വേഗത്തില്‍ പോയ ആംബുലന്‍സിന് മുന്നിലേക്ക് കാര്‍ ഓടിച്ചു കയറ്റിയത് ചോദ്യം ചെയ്തതിനാണ് ആക്രമണമെന്നാണ് ആരോപണം.

കാറിലെത്തിയ സംഘം ആംബുലന്‍സില്‍ ഉണ്ടായിരുന്നവരെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മാനന്തവാടി കോറോത്ത് നിന്ന് മേപ്പാടിയിലെ ആശുപത്രിയിലേക്ക് പോവുകയായിരുന്നു ആംബുലന്‍സ്. അക്രമി സംഘത്തെ കല്‍പ്പറ്റ പൊലീസ് കസ്റ്റഡിയിലെടുത്തു.

Content Highlights: Ambulance Carrying Patient Attacked in Wayanad

To advertise here,contact us