ഇടുക്കി: മുഖ്യമന്ത്രി വി ഡി സതീശനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ. ഇടുക്കി നെടുങ്കണ്ടം യൂണിറ്റിലെ ഡ്രൈവർ എസ് സുനിൽകുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. മുഖ്യമന്ത്രിയെ വ്യക്തിഹത്യ ചെയ്യുന്ന വിധം മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചതിനാണ് നടപടി.
സർക്കാർ ഉദ്യോഗസ്ഥർ പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണ് ഡ്രൈവറുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Content Highlights:A KSRTC driver has been suspended for allegedly posting a Facebook post against Chief Minister V D Satheesan