തിരുവനന്തപുരം: ഇടതുപക്ഷ സര്‍ക്കാര്‍ അവസാന ബജറ്റില്‍ പ്രഖ്യാപിച്ച സൗജന്യ ഡിഗ്രി തല വിദ്യാഭ്യാസം നടപ്പിലാക്കണമെന്ന് എസ്എഫ്ഐ. കേരളത്തിലെ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസം സൗജന്യമാക്കി പ്രഖ്യാപിച്ചത് വിദ്യാഭ്യാസ രംഗത്ത് വലിയ പ്രതീക്ഷയും മുന്നേറ്റവുമാണ് സൃഷ്ടിച്ചത്. സൗജന്യ വിദ്യാഭ്യാസം നടപ്പിലാക്കുന്നതോടെ സാധാരണക്കാരായ ലക്ഷക്കണക്കിന് വരുന്ന കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാനസിക സമ്മര്‍ദ്ദങ്ങള്‍ ഒന്നുമില്ലാതെ പഠനം സാധ്യമാക്കുവാന്‍ സാധിക്കും. എന്നാല്‍ പദ്ധതി അട്ടിമറിക്കപ്പെടുമോ എന്ന് ആശങ്കയുണ്ടെന്നും എസ്എഫ്ഐ പറഞ്ഞു.
സൗജന്യ ഡിഗ്രി തല വിദ്യാഭ്യാസം എന്ന പ്രതീക്ഷനിര്‍ഭരമായ പദ്ധതി അട്ടിമറിക്കപ്പെട്ടാല്‍ ലക്ഷക്കണക്കിന് വരുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് തിരിച്ചടിയാകുന്നത്. കേരളത്തിലെ സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഈ പദ്ധതി ഉടനടി തന്നെ നടപ്പിലാക്കണം. 2026-27 അധ്യയന വര്‍ഷം മുതല്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനം ലഭ്യമാക്കണം. അല്ലാത്ത പക്ഷം വിദ്യാര്‍ത്ഥികളെ അണിനിരത്തി കേരളത്തിന്റെ കലാലയങ്ങളും തെരുവുകളും സമരമുഖരിതമാക്കുമെന്നും എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.
എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയുടെ പൂര്‍ണരൂപം
ഇടതുപക്ഷ സര്‍ക്കാര്‍ അവസാന ബഡ്ജറ്റില്‍ പ്രഖ്യാപിച്ച സൗജന്യ ഡിഗ്രി തല വിദ്യാഭ്യാസം ഉടന്‍ നടപ്പിലാക്കുക.
വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മുന്നേറ്റം സൃഷ്ട്ടിച്ച ഇടതുപക്ഷ സര്‍ക്കാര്‍ അവസാന സംസ്ഥാന ബഡ്ജറ്റില്‍ കേരളത്തിലെ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസം സൗജന്യമാക്കി പ്രഖ്യാപിച്ചത് വിദ്യാഭ്യാസ രംഗത്ത് വലിയ പ്രതീക്ഷയും മുന്നേറ്റവുമാണ് സൃഷ്ടിച്ചത്. സാമ്പത്തിക പ്രയാസം മൂലം ഉന്നത വിദ്യാഭ്യാസ സാധ്യമാകാതെ പഠനം ഉപേക്ഷിക്കുന്ന നിരവധിയായ വിദ്യാര്‍ത്ഥികള്‍ക്ക് വലിയ ആശ്വാസവും പുതിയ പ്രതീക്ഷയും നല്‍കുന്നതായിരുന്നു പ്രഖ്യാപനം. സൗജന്യ വിദ്യാഭ്യാസം നടപ്പിലാക്കുന്നതോടെ സാധാരണക്കാരായ ലക്ഷക്കണക്കിന് വരുന്ന കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാനസിക സമ്മര്‍ദ്ദങ്ങള്‍ ഒന്നുമില്ലാതെ പഠനം സാധ്യമാക്കുവാന്‍ സാധിക്കും. എന്നാല്‍ ഈ പദ്ധതി അട്ടിമറിക്കപ്പെടുമോ എന്ന ആശങ്ക വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിലനില്‍ക്കുകയാണ്. സൗജന്യ ഡിഗ്രി തല വിദ്യാഭ്യാസം എന്ന പ്രതീക്ഷനിര്‍ഭരമായ പദ്ധതി അട്ടിമറിക്കപ്പെട്ടാല്‍ ലക്ഷക്കണക്കിന് വരുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് തിരിച്ചടിയാകുന്നത്. കേരളത്തിലെ സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഈ പദ്ധതി ഉടനടി തന്നെ നടപ്പിലാക്കിക്കൊണ്ട് 2026-27 അധ്യയന വര്‍ഷം മുതല്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനം ലഭ്യമാക്കണമെന്നും അല്ലാത്ത പക്ഷം വിദ്യാര്‍ത്ഥികളെ അണിനിരത്തി കേരളത്തിന്റെ കലാലയങ്ങളും തെരുവുകളും സമരമുഖരിതമാക്കുമെന്നും എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിക്കുന്നു.
Content Highlights- SFI has demanded the immediate implementation of the LDF government's budget announcement on free degree education, warning of strong protests if delayed