തൊടുപുഴ: ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിൻറെ കടിയേറ്റു. മണിയാറൻകുടി പെരിങ്കാലാ സ്വദേശി മോൻസി (48) ക്കാണ് പാമ്പുകടിയേറ്റത്. പാണ്ടിപ്പാറയിൽ വീട്ടുമുറ്റം കെട്ടുന്നതിനിടയിലാണ് മൂർഖൻ പാമ്പിന്റെ കടിയേറ്റത്. മോൻസിയെ ഉടൻ തന്നെ ഇടുക്കി മെഡിക്കൽ കോളേജ്ഐസിയുവിൽ പ്രവേശിപ്പിച്ചു. തുടർച്ചയായ ആറാം തവണയാണ് മോൻസിക്ക് പാമ്പിന്റെ കടിയേൽക്കുന്നത്.
അതേ സമയം കിടപ്പുമുറിയിൽ മൂർഖനെത്തിയ സംഭവം ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നന്മണ്ടയിൽ പന്ത്രണ്ടുകാരൻ രക്ഷപ്പെട്ടത് അത്ഭുതകരമായാണ്. നന്മണ്ട പനോളുകണ്ടി റഫീഖിന്റെ മകൻ അൽഷിദാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. തിങ്കളാഴ്ച്ച പുലർച്ചെയാണ് സംഭവം.
പുലർച്ചെ മൂത്രമൊഴിക്കാൻ എഴുന്നേറ്റ അൽഷിദ് കട്ടിലിനടിയിൽ പാമ്പിന്റെ വാൽ കാണുകയായിരുന്നു. വീട്ടുകാർ എത്തിയപ്പോഴേക്കും പാമ്പ് ഫണമുയർത്തി നിൽക്കുകയായിരുന്നു.
റെസ്ക്യൂ വളണ്ടിയമാർ എത്തിയാണ് പാമ്പിനെ പിടികൂടിയത്.
Content Highlights: Worker bitten by cobra in Idukki