കൊച്ചി: മുസ്ലിം-ക്രിസ്ത്യൻ വോട്ടുകൾ യുഡിഎഫിന് അനുകൂലമായി ഏകീകരിച്ചുവെന്ന സൂചനയുമായി Axis My India എക്സിറ്റ് പോൾ സർവേ. ക്രിസ്ത്യൻ വിഭാഗത്തിൽ നിന്ന് 60 ശതമാനം വോട്ടുകളും യുഡിഎഫിന് അനുകൂലമായി പോൾ ചെയ്യപ്പെട്ടെന്നാണ് Axis My India എക്സിറ്റ് പോൾ സർവേ വ്യക്തമാക്കുന്നത്. മുസ്ലിം വോട്ടർമാരിൽ 63 ശതമാനവും യുഡിഎഫിന് അനുകൂലമായി പോൾ ചെയ്യപ്പെട്ടെന്നും സർവേ ഫലം ചൂണ്ടിക്കാണിക്കുന്നു. എന്നാൽ നായർ വോട്ടുകളിൽ ഇത്തവണ എൽഡിഎഫിനാണ് മുൻതൂക്കമെന്നാണ് Axis My India എക്സിറ്റ് പോൾ സർവേ സൂചിപ്പിക്കുന്നത്. എൽഡിഎഫിനെ 34 ശതമാനവും യുഡിഎഫിനെ 31 ശതമാനവും എൽഡിഎയെ 28 ശതമാനവും നായർ വോട്ടർമാർ പിന്തുണച്ചുവെന്നാണ് സർവേ വ്യക്തമാക്കുന്നത്.
പട്ടികജാതി വിഭാഗങ്ങളിൽ 57 ശതമാനവും എൽഡിഎഫിനൊപ്പം നിന്നപ്പോൾ 33 ശതമാനത്തിൻ്റെ പിന്തുണയാണ് യുഡിഎഫിന് ലഭിച്ചതെന്നും Axis My India എക്സിറ്റ് പോൾ സർവേ ചൂണ്ടിക്കാണിക്കുന്നു. ഈഴവ വോട്ടുകളിൽ 47 ശതമാനം എൽഡിഎഫിന് അനുകൂലമായും 26 ശതമാനം എൽഡിഎഫിന് അനുകൂലമായും പോൾ ചെയ്യപ്പെട്ടെന്നാണ് Axis My India എക്സിറ്റ് പോൾ പറയുന്നത്. യുഡിഎഫ് 44 ശതമാനം വോട്ട് ഷെയറോടെ 78 മുതൽ 90 വരെ സീറ്റുകൾ യുഡിഎഫ് നേടുമെന്നാണ് Axis My India എക്സിറ്റ് പോൾ പ്രവചിക്കുന്നത്. 39 ശതമാനം വോട്ട് ഷെയറുമായി എൽഡിഎഫ് 49 മുതൽ 62 വരെ സീറ്റുകളും 14 ശതമാനം വോട്ട് ഷെയറുമായി എൻഡിഎ 0 മുതൽ മൂന്ന് ശതമാനം വരെ സീറ്റുകൾ നേടുമെന്നാണ് Axis My India എക്സിറ്റ് പോൾ പ്രവചിക്കുന്നത്. മറ്റുള്ളവർ മൂന്ന് ശതമാനം വോട്ടുകൾ കരസ്ഥമാക്കുമെന്നും സർവേ വ്യക്തമാക്കുന്നു.
എൽഡിഎഫ് മൂന്നാമൂഴം ലക്ഷ്യമിടുമ്പോൾ അധികാരത്തിൽ തിരിച്ചെത്താനുള്ള പോരാട്ടത്തിലാണ് യുഡിഎഫ്. സിപിഐഎം നയിക്കുന്ന ഇടതു മുന്നണിയും കോൺഗ്രസ് നയിക്കുന്ന യുഡിഎഫും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയും നേർക്കുനേർ മത്സരിച്ച കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാണ്.
സംസ്ഥാനത്ത് 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് ഒരൊറ്റ ഘട്ടമായി ഏപ്രിൽ 9ന് വോട്ടെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച അവസാന വോട്ടർ പട്ടിക പ്രകാരം കേരളത്തിലെ ആകെ വോട്ടർമാരുടെ എണ്ണം 2,71,42,952 ആണ്. ഇതിൽ 1,32,20,811 പേർ പുരുഷന്മാരും 1,39,21,868 പേർ സ്ത്രീകളുമാണ്. 273 പേർ ട്രാൻസ് ജെൻഡർ വ്യക്തികളുമാണ്. നൂറ് വയസ്സിന് മുകളിൽ പ്രായമുള്ള 1,555 വോട്ടർമാരും ഇത്തവണ പട്ടികയിലുണ്ട്. 478 പേർ പുരുഷവോട്ടർമാരും 1,077 സ്ത്രീ വോട്ടർമാരുമാണ് പട്ടികയിലുള്ളത്. 18നും 19നും ഇടയിൽ പ്രായമുള്ള 4,66,408 വോട്ടർമാരാണ് വോട്ട് രേഖപ്പെടുത്താൻ അർഹരായിരുന്നത്. 78.27 ശതമാനമായിരുന്നു ഇത്തവണ കേരളത്തിലെ പോളിംഗ് ശതമാനം.
Content Highlights: Axis My India exit poll for Kerala Assembly Elections 2026 reveals strong community voting patterns. Muslim and Christian votes heavily favor the UDF, while the LDF maintains an edge among Nair voters. Check the latest caste and community-wise breakdown, seat projections, and what this means for UDF vs LDF in Kerala 2026.