രാസലഹരിയുമായി യുവതി പിടിയില്‍

യുവതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കൊച്ചി: പാമ്പാക്കുടക്കടുത്ത് കോളേജ് പരിസരത്ത് നിന്നും എംഡിഎംഎയുമായി ജാര്‍ഖണ്ഡ് സ്വദേശിനി എക്‌സൈസിന്റെ പിടിയിലായി. വെള്ളിയാഴ്ച രാത്രി 10.30ഓടെ ചെട്ടിക്കണ്ടത്തുള്ള വെയ്റ്റിങ് ഷെഡില്‍ നിന്നുമാണ് മഹ്‌തോ മുണ്ട ദശ്മി നാഗിനെ(23) പിറവം എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.

യുവതിയുടെ ഹാന്‍ഡ് ബാഗില്‍ നിന്നും 9.11 ഗ്രാം എംഡിഎംഎയും അഞ്ച് ഗ്രാം കഞ്ചാവും കണ്ടെടുത്തു. പിറവം മൂവാറ്റുപുഴ റോഡിലെ വെയിറ്റിംഗ് ഷെഡില്‍ യുവതി ഒറ്റക്കാണ് ഇരുന്നിരുന്നത്. യുവതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Content Highlights: Woman arrested with narcotic drugs

To advertise here,contact us