തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിൽ റെക്കോർഡ്. ഇന്നലെ ഉപയോഗിച്ചത് 112.16 ദശലക്ഷം യൂണിറ്റാണ്. ഏപ്രിലിലെ ഏറ്റവും ഉയർന്ന വൈദ്യുതി ഉപഭോഗമാണ് ഇന്നലെ രേഖപ്പെടുത്തിയത്.
കനത്ത വേനൽ ചൂടിന്റെ പശ്ചാത്തലത്തിലാണ് വൈദ്യുതി ഉപഭോഗം ഇത്രയും വർധിക്കുന്നത്. ഇന്നലെ വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത 5933 മെഗാ വാട്ട് ആയി. പീക്ക് സമയത്ത് (peak hour) വൈദ്യുതി ഉപഭോഗം 5933 മെഗാവാട്ടിൽ എത്തുന്നത് ചരിത്രത്തിൽ ആദ്യമായാണ്.
കടുത്ത ചൂടിൽ ഫാൻ, കൂളർ, എ സി എന്നിവ ഉപയോഗിക്കുന്നതിൽ വലിയ വർധനവ് ഉണ്ടായതാണ് വൈദ്യുതി ഉപഭോഗത്തെ വർധിപ്പിച്ചത്. വൈദ്യുതി ആവശ്യകത 6000 മെഗാ വാട്ട് പിന്നിട്ടാൽ പ്രതിസന്ധി നേരിടുമെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാൻ പീക്ക് സമയത്ത് (വെകുന്നേരം 6 മണി മുതൽ രാത്രി 11 വരെ) വൈദ്യുതി ഉപയോഗിക്കുന്നതിൽ നിയന്ത്രണം കൊണ്ടുവരാൻ ശ്രമിക്കണമെന്ന് കെഎസ്ഇബി നിർദേശിക്കുന്നുണ്ട്.
Content Highlights: Electricity consumption breaks record in kerala. If this goes like this it will