കാസര്‍കോട്: കാസര്‍കോട്ടെ സിപിഐഎം സിറ്റിംഗ് സീറ്റുകളില്‍ കടുത്ത മത്സരം. തൃക്കരിപ്പൂരില്‍ 4900 വോട്ടിന്റെ ഭൂരിപക്ഷം നേടുമെന്നാണ് മണ്ഡലം കമ്മിറ്റിയുടെ കണക്ക്. തൃക്കരിപ്പൂരില്‍ ന്യൂനപക്ഷ ഏകീകരണമുണ്ടായെന്നും കമ്മിറ്റി വിലയിരുത്തി.
ഉദുമ മണ്ഡലത്തില്‍ 1500 വോട്ടിന് പിന്നിലെന്നാണ് സിപിഐഎം മണ്ഡലം കമ്മിറ്റിയുടെ വിലയിരുത്തല്‍. സിറ്റിങ് എംഎല്‍എയായ സി എച്ച് കുഞ്ഞമ്പുവാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.
കാസര്‍കോട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനവാസ് പാദൂര്‍ നാല്പതിനായിരത്തിലേറെ വോട്ട് നേടും.
മഞ്ചേശ്വരത്ത് പാര്‍ട്ടി വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാവില്ലെന്നാണ് വിലയിരുത്തല്‍.ഉറച്ച വോട്ടുകളുടെ കണക്കാണ് മണ്ഡലം കമ്മറ്റികള്‍ ജില്ലാ കമ്മിറ്റിക്ക് നല്‍കിയത്.
Content Highlights: Fierce Contest in CPM Sitting Seats in Kasaragod