Reporter Pre-Poll Trend: തെക്കൻ കേരളത്തിൽ കരുത്ത് കാട്ടാൻ എൽഡിഎഫ്? സ്ഥിതി മെച്ചപ്പെടുത്തുമെന്ന സൂചനയുമായി UDF

തെക്കൻ കേരളത്തിൽ എൽഡിഎഫിന് മേൽക്കൈ പ്രവചിച്ച് റിപ്പോർട്ട‍ർ പ്രീ പോൾ ട്രെൻഡ്.

കൊച്ചി: തെക്കൻ കേരളത്തിൽ എൽഡിഎഫിന് മേൽക്കൈ പ്രവചിച്ച് റിപ്പോർട്ട‍ർ പ്രീ പോൾ ട്രെൻഡ്. തെക്കൻ കേരളത്തിലെ ആകെയുള്ള 39 മണ്ഡലങ്ങളിൽ 23 മുതൽ 28 വരെ സീറ്റുകളാണ് പ്രീ പോൾ ട്രെൻഡ് ഇടതുപക്ഷത്തിന് പ്രവചിക്കുന്നത്. യുഡിഎഫ് 11 മുതൽ 15വരെ സീറ്റുകളിലും എൻഡിഎ പൂജ്യം മുതൽ രണ്ട് സീറ്റുകളിലും വിജയിക്കുമെന്നാണ് പ്രവചനം. 2021ലെ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് തെക്കൻ കേരളത്തിൽ 35 സീറ്റുകൾ നേടിയിരുന്നു. യുഡിഎഫിന് നാല് സീറ്റുകളിൽ മാത്രമായിരുന്നു വിജയിക്കാൻ സാധിച്ചത്. ഇതിൽ ആലപ്പുഴ ജില്ല എല്‍ഡിഎഫ്

തൂത്തുവാരിയിരുന്നു. ആലപ്പുഴയിലും തിരുവനന്തപുരത്തും ഒരു സീറ്റിലും കൊല്ലത്ത് രണ്ട് സീറ്റിലും മാത്രമായിരുന്നു കഴിഞ്ഞ തവണ യുഡിഎഫിന് വിജയിക്കാൻ സാധിച്ചത്.

ആലപ്പുഴ

ആലപ്പുഴ ജില്ലയിൽ ആകെയുള്ള ഒൻപത് സീറ്റിൽ അഞ്ചിടത്ത് എൽഡിഎഫിനും നാലിടത്ത് യുഡിഎഫിനും വിജയസാധ്യതയുണ്ടെന്നാണ് റിപ്പോർട്ടർ പ്രീ പോൾ ട്രെൻഡ് പ്രവചിക്കുന്നത്. ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, മാവേലിക്കര, ചെങ്ങന്നൂർ മണ്ഡലങ്ങളിൽ എൽഡിഎഫും അരൂർ, കുട്ടനാട്, ഹരിപ്പാട്, കായംകുളം മണ്ഡലങ്ങളിൽ യുഡിഎഫും വിജയിക്കുമെന്നാണ് പ്രീ പോൾ ട്രെൻഡ് വ്യക്തമാക്കുന്നത്. എൻഡിഎ ഇവിടെ കാര്യമായ നേട്ടം കൊയ്യില്ലെന്നാണ് പ്രീ പോൾ ട്രെൻഡ് നൽകുന്ന സൂചന. 2021ലെ തെരഞ്ഞെെടുപ്പിൽ ഹരിപ്പാട് മണ്ഡലം മാത്രമാണ് ആലപ്പുഴയിൽ യുഡിഎഫിനൊപ്പം നിന്നത്.

പത്തനംതിട്ട

2021ൽ എൽഡിഎഫ് തൂത്തുവാരിയ പത്തനംതിട്ട ജില്ലയിൽ യുഡിഎഫ് സ്ഥിതി മെച്ചപ്പെടുത്തുമെന്നാണ് റിപ്പോർട്ടർ പ്രീ പോൾ ട്രെൻഡ് നൽകുന്ന സൂചന. ഇത്തവണ മൂന്ന് മുതൽ നാല് വരെ മണ്ഡലങ്ങളില്‍ എൽഡിഎഫിനും ഒന്ന് മുതൽ രണ്ട് വരെ മണ്ഡലങ്ങളിൽ യുഡിഎഫിനുമാണ് പ്രീ പോൾ ട്രെൻഡ് വിജയസാധ്യത പ്രവചിക്കുന്നത്. ആറന്മുള മണ്ഡലത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിലുള്ള ബലാബലമാണ് പ്രവചിക്കുന്നത്. എൻഡിഎ ഇത്തവണയും പത്തനംതിട്ടയിൽ അക്കൗണ്ട് തുറക്കില്ലെന്നാണ് പ്രീ പോൾ ട്രെൻഡ് പ്രവചിക്കുന്നത്.

കൊല്ലം ജില്ല

കൊല്ലത്തെ ഇടതുപക്ഷ കോട്ടയിൽ ഇത്തവണ യുഡിഎഫ് ശക്തമായ വെല്ലുവിളി ഉയർത്തുമെന്ന സൂചനയാണ് റിപ്പോർട്ടർ പ്രീ പോൾ ട്രെൻഡ് നൽകുന്ന സൂചന. ഇടതുപക്ഷത്തിൻ്റെ ശക്തികേന്ദ്രങ്ങളായ കരുനാ​ഗപ്പള്ളിയിലും ചവറയിലും നേടിയ അട്ടിമറി വിജയമായിരുന്നു കൊല്ലത്ത് യുഡിഎഫിന് 2021ൽ അവകാശപ്പെടാനുണ്ടായിരുന്നത്. കൊല്ലത്ത് ആകെയുള്ള 11 സീറ്റുകളിൽ ഒമ്പത് മണ്ഡലങ്ങളിലും 2021ൽ എൽഡിഎഫിനായിരുന്നു വിജയം. ഇത്തവണ ആറ് മുതൽ എട്ട് മണ്ഡലങ്ങളിൽ എൽഡിഎഫിനും മൂന്ന് മുതൽ അഞ്ച് വരെ മണ്ഡലങ്ങളിൽ യുഡിഎഫിനുമാണ് പ്രീ പോൾ ട്രെൻഡ് വിജയം പ്രവചിക്കുന്നത്. കൊട്ടാരക്കര, പത്തനാപുരം, പുനലൂർ, കൊല്ലം, ഇരവിപുരം, ചാത്തന്നൂർ മണ്ഡലങ്ങളിൽ എൽഡിഎഫിനും കുണ്ടറ, കുന്നത്തൂർ, കരുനാ​ഗപ്പള്ളി മണ്ഡലങ്ങളിൽ എൽഡിഎഫിനുമാണ് പ്രീ പോൾ ട്രെൻഡ് വിജയസാധ്യത പ്രവചിക്കുന്നത്. ചവറ, ചടയമം​ഗലം മണ്ഡലങ്ങളിൽ ഒപ്പത്തിനൊപ്പം പോരാട്ടമാണ് നടക്കുന്നതെന്നാണ് സൂചന.

തിരുവനന്തപുരം ജില്ല

തിരുവനന്തപുരം ജില്ലയിൽ ഇത്തവണ യുഡിഎഫ് സ്ഥിതി മെച്ചപ്പെടുത്തുമെന്ന സൂചനയാണ് റിപ്പോർട്ടർ പ്രീ പോൾ ട്രെൻഡ് നൽകുന്നത്. 2021 ആകെയുള്ള 14 സീറ്റുകളിൽ 13ലും വിജയം എൽഡിഎഫിനൊപ്പമായിരുന്നു. കോവളത്ത് മാത്രം വിജയിക്കാനാണ് യുഡിഎഫിന് സാധിച്ചത്. ഇത്തവണ എൽഡിഎഫിന് 9 മുതൽ 11 വരെ സീറ്റുകകളിലും യുഡിഎഫിന് മൂന്ന് മുതൽ നാല് വരെ സീറ്റുകളിലുമാണ് വിജയസാധ്യത പ്രവചിക്കുന്നത്. എൽഡിഎ പൂജ്യം മുതൽ രണ്ട് വരെ സീറ്റുകളിലാണ് വിജയസാധ്യത പ്രവചിക്കുന്നത്. വർ‍ക്കല, ആറ്റിങ്ങൽ, ചിറയൻകീഴ്, നെടുമങ്ങാട്, വാമനപുരം, വട്ടിയൂർക്കാവ്, പാറശ്ശാല, കാട്ടാക്കട, നെയ്യാറ്റിൻകര മണ്ഡലങ്ങളിൽ എൽഡിഎഫിനും തിരുവനന്തപുരം, കോവളം, അരുവിക്കര മണ്ഡലങ്ങളിൽ യുഡിഎഫിനുമാണ് വിജയസാധ്യത പ്രവചിച്ചിരിക്കുന്നത്. കഴക്കൂട്ടം മണ്ഡലത്തിൽ എൽഡിഎഫും എൻഡിഎയും തമ്മിൽ ബലാബലം പോരാട്ടമാണ് പ്രവചിക്കുന്നത്. മുന്ന് മുണണികളും ബലാബലം നിൽക്കുന്ന നേമത്ത് ശക്തമായ ത്രികോണ പോരാട്ടമാണ് നടക്കുന്നത്.

Content Highlights: Reporter Pre-Poll Trend 2026: Can LDF demonstrate power in South Kerala constituencies? UDF hints at recovering its position ahead of Kerala Assembly Elections. Latest trends, seat predictions, and regional analysis from Reporter TV.

To advertise here,contact us