നാദാപുരം: കോഴിക്കോട് നാദാപുരത്ത് പി വസന്തത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതിഷേധം. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെയും വസന്തത്തിനെതിരെയും പോസ്റ്ററുകള്‍ പതിച്ചു.
ആകാശത്ത് നിന്നും നൂലില്‍ കെട്ടിയിറക്കുന്ന വസന്തം ഞങ്ങള്‍ക്ക് വേണ്ടെന്നും മണ്ണിനെ അറിയുന്ന മനുഷ്യന് മതിയെന്നുമാണ് പോസ്റ്ററിലുള്ളത്. സംസ്ഥാന സെക്രട്ടറിയുടെ ആത്മ ബന്ധുവല്ല, നാദാപുരത്തിന്റെ ആത്മാവിനെ തൊട്ടറിയുന്നവരെയാണ് ആവശ്യം എന്നും പോസ്റ്ററിലുണ്ട്. മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ വിജയം ഉറപ്പിക്കാന്‍ വസന്തത്തെ ഉപേക്ഷിക്കണമെന്നും പോസ്റ്ററിലുണ്ട്.
ഇന്നലെ ചേര്‍ന്ന സിപിഐ സംസ്ഥാന കൗണ്‍സിലാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചത്. ഇ കെ വിജയനാണ് നിലവിലെ ജനപ്രതിനിധി. 2011 മുതല്‍ ഇ കെ വിജയനാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. രണ്ട് തെരഞ്ഞെടുപ്പിലും ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാറിനെതിരെ 4000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇ കെ വിജയന് വിജയിച്ചത്. 2001, 2006 തെരഞ്ഞെടുപ്പില്‍ നിലവിലെ പാര്‍ട്ടി സെക്രട്ടറി ബിനോയ് ബിശ്വം ആയിരുന്നു എംഎല്‍എ.
Content Highlights: poster protest against CPI Candidate vasantham at nadapuram kozhikode