PM ശ്രീയിൽ ഭീരുത്വം, വെള്ളാപ്പള്ളിക്ക് മുന്നിൽ മൗനം; SFIയുടെ ബീഫ് ഫെസ്റ്റ് രാഷ്ട്രീയ കാപട്യം: യൂത്ത് കോൺഗ്രസ്

ഇത്തരം കപട മതേതര പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിലെ മതേതര സമൂഹം മറുപടി നല്‍കുമെന്ന് യൂത്ത് കോൺഗ്രസ്

കോഴിക്കോട്: കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തിനെതിരെ എസ്എഫ്‌ഐ നടത്തിയ ബീഫ് ഫെസ്റ്റിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി പി ദുല്‍ഖിഫില്‍ രംഗത്ത്. പിഎം ശ്രീയില്‍ സംസ്ഥാനം ഒപ്പുവെച്ചപ്പോള്‍ അടക്കം മൗനം പാലിച്ച എസ്എഫ്‌ഐ നിലവില്‍ സംഘപരിവാറിനെതിരെ ബീഫ് ഫെസ്റ്റ് നടത്തുന്നത് രാഷ്ട്രീയ കാപട്യമാണെന്നായിരുന്നു ദുല്‍ഖിഫില്‍ പറഞ്ഞത്. ഫേസ്ബുക്കിലൂടെയായിരുന്നു ദുല്‍ഖിഫിലിന്റെ പ്രതികരണം.

'കേന്ദ്രത്തിന്റെ പിഎം ശ്രീ പദ്ധതി പിന്‍വാതിലിലൂടെ ഒപ്പുവെച്ചപ്പോള്‍ ഒരക്ഷരം മിണ്ടാത്തതും, കേരളത്തിലെ സര്‍വകലാശാലകളില്‍ ആര്‍എസ്എസ് നോമിനിയായ ഗവര്‍ണര്‍ നിര്‍ദേശിച്ച ആളുകളെ നിയമിച്ചപ്പോള്‍ പുലര്‍ത്തിയ മൗനവും ഇവരുടെ കാപട്യ രാഷ്ട്രീയമാണ് തുറന്നു കാണിക്കുന്നത്. വെള്ളാപ്പള്ളി നടേശന്‍ കേരളത്തെ ഭിന്നിപ്പിക്കുന്ന പ്രസംഗങ്ങളുമായി നടന്നപ്പോള്‍ പ്രതിഷേധിക്കാത്തതും, ആ വെള്ളാപ്പള്ളിയെ സ്വന്തം കാറില്‍ കയറ്റി മുഖ്യമന്ത്രി കൊണ്ടുനടന്നപ്പോള്‍ അതിനെ ചോദ്യം ചെയ്യാത്തതും എസ്എഫ്‌ഐയുടെ കാപട്യ രാഷ്ട്രീയമാണ് തുറന്നു കാണിക്കുന്നത്', ദുല്‍ഖിഫില്‍ പറഞ്ഞു.

പാലത്തായിയില്‍ കുരുന്നിനെ പീഡിപ്പിച്ച ആര്‍എസ്എസുകാരന് ജയിലില്‍ കയറുംമുമ്പെ പരോള്‍ നല്‍കിയപ്പോള്‍ മുഖ്യമന്ത്രിയെ ഭയന്ന് ഒളിത്താവളത്തില്‍ അഭയം പ്രാപിച്ച എസ്എഫ്‌ഐ, ഇന്ന് ബീഫുമായി കടന്നുവരുന്നത് വലിയ കാപട്യ രാഷ്ട്രീയമാണ് തുറന്നു കാണിക്കുന്നതെന്നും ദുല്‍ഖിഫില്‍ പറഞ്ഞു.

ഒരു ജില്ലയെയും ഒരു മതത്തെയും ഒരു മാധ്യമപ്രവര്‍ത്തകനെയും സാമുദായിക നേതാവായ വെള്ളാപ്പള്ളി നടേശന്‍ പരസ്യമായി അപമാനിച്ചപ്പോള്‍ മിണ്ടാതിരുന്ന പുരോഗമന സംഘടനയുടെ ഇരട്ടത്താപ്പ് ഇതിലൂടെ വ്യക്തമാകുന്നു. കേരളത്തിലെ സിപിഐഎം, ആര്‍എസ്എസുമായും ബിജെപിയുമായും പരസ്യ ബാന്ധവം സ്ഥാപിക്കുമ്പോള്‍ മൗനത്തിന്റെ വാല്‍മീകത്തില്‍ ഒളിക്കുകയും ഉത്തരേന്ത്യയിലുണ്ടാകുന്ന സംഭവങ്ങളില്‍ മാത്രം തെരഞ്ഞെടുത്തു പ്രതികരിക്കുകയും ചെയ്യുന്ന രീതി ഇവരുടെ കാപട്യ രാഷ്ട്രീയമാണ് തുറന്നു കാണിക്കുന്നതെന്നും ദുല്‍ഖിഫില്‍ കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പിഎം ശ്രീയില്‍ ഭീരുത്വം, വെള്ളാപ്പള്ളിക്ക് മുന്നില്‍ മൗനം; മുഖ്യമന്ത്രിയെ ഭയന്ന് ഒളിച്ച എസ്എഫ്‌ഐയുടെ ബീഫ് രാഷ്ട്രീയം കാപട്യം!

കേരളത്തിലെ ക്യാമ്പസുകളില്‍ എസ്എഫ്‌ഐ (SFI) ഇപ്പോള്‍ ബീഫ് ഫെസ്റ്റുമായി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത് സംഘപരിവാറിനെതിരായ അവരുടെ പോരാട്ടത്തിന്റെ കാപട്യ രാഷ്ട്രീയമാണ് തുറന്നു കാണിക്കുന്നത്. കേന്ദ്രത്തിന്റെ പിഎം ശ്രീ (PM SHRI) പദ്ധതി പിന്‍വാതിലിലൂടെ ഒപ്പുവെച്ചപ്പോള്‍ ഒരക്ഷരം മിണ്ടാത്തതും, കേരളത്തിലെ സര്‍വകലാശാലകളില്‍ ആര്‍എസ്എസ് നോമിനിയായ ഗവര്‍ണര്‍ നിര്‍ദ്ദേശിച്ച ആളുകളെ നിയമിച്ചപ്പോള്‍ പുലര്‍ത്തിയ മൗനവും ഇവരുടെ കാപട്യ രാഷ്ട്രീയമാണ് തുറന്നു കാണിക്കുന്നത്.

വെള്ളാപ്പള്ളി നടേശന്‍ കേരളത്തെ ഭിന്നിപ്പിക്കുന്ന പ്രസംഗങ്ങളുമായി നടന്നപ്പോള്‍ പ്രതിഷേധിക്കാത്തതും, ആ വെള്ളാപ്പള്ളിയെ സ്വന്തം കാറില്‍ കയറ്റി മുഖ്യമന്ത്രി കൊണ്ടുനടന്നപ്പോള്‍ അതിനെ ചോദ്യം ചെയ്യാത്തതും എസ്.എഫ്.ഐയുടെ കാപട്യ രാഷ്ട്രീയമാണ് തുറന്നു കാണിക്കുന്നത്. പാലത്തായിയില്‍ കുരുന്നിനെ പീഡിപ്പിച്ച ആര്‍എസ്എസുകാരന് ജയിലില്‍ കയറുംമുമ്പെ പരോള്‍ നല്‍കിയപ്പോള്‍ മുഖ്യമന്ത്രിയെ ഭയന്ന് ഒളിത്താവളത്തില്‍ അഭയം പ്രാപിച്ച എസ്.എഫ്.ഐ, ഇന്ന് ബീഫുമായി കടന്നുവരുന്നത് വലിയ കാപട്യ രാഷ്ട്രീയമാണ് തുറന്നു കാണിക്കുന്നത്.

ഒരു ജില്ലയെയും ഒരു മതത്തെയും ഒരു മാധ്യമപ്രവര്‍ത്തകനെയും സാമുദായിക നേതാവായ വെള്ളാപ്പള്ളി നടേശന്‍ പരസ്യമായി അപമാനിച്ചപ്പോള്‍ മിണ്ടാതിരുന്ന പുരോഗമന സംഘടനയുടെ ഇരട്ടത്താപ്പ് ഇതിലൂടെ വ്യക്തമാകുന്നു. കേരളത്തിലെ സിപിഎം, ആര്‍എസ്എസുമായും ബിജെപിയുമായും പരസ്യ ബാന്ധവം സ്ഥാപിക്കുമ്പോള്‍ മൗനത്തിന്റെ വാല്മീകത്തില്‍ ഒളിക്കുകയും ഉത്തരേന്ത്യയിലുണ്ടാകുന്ന സംഭവങ്ങളില്‍ മാത്രം തിരഞ്ഞെടുത്തു പ്രതികരിക്കുകയും ചെയ്യുന്ന രീതി ഇവരുടെ കാപട്യ രാഷ്ട്രീയമാണ് തുറന്നു കാണിക്കുന്നത്. കേരളത്തെ ഭിന്നിപ്പിക്കുന്ന പ്രസ്താവന നടത്തരുതെന്ന് വെള്ളാപ്പള്ളിയോട് പറയാന്‍ ധൈര്യമില്ലാത്തതും, പീഡനക്കേസ് പ്രതിയുടെ പരോള്‍ നീട്ടിനല്‍കുന്നത് ശരിയല്ലെന്ന് പിണറായിയോട് പറയാന്‍ കെല്‍പ്പില്ലാത്തതുമായ എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ സംഘടനകളുടെ യഥാര്‍ത്ഥ മുഖം ഇതിലൂടെ വെളിപ്പെടുകയാണ്. ഇത്തരം കപട മതേതര പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിലെ മതേതര സമൂഹം മറുപടി നല്‍കും

Content Highlights- Youth Congress alleged that SFI’s beef fest campaign reflects political hypocrisy, accusing the student organisation of remaining silent before Vellappally while showing cowardice in the PM Sree issue

To advertise here,contact us