പുനലൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം

രാവിലെ പതിനൊന്ന് മണിയോടെ ജോലി സ്ഥലത്ത് നിന്ന് മടങ്ങി വരുമ്പോഴായിരുന്നു കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്

കൊല്ലം: പുനലൂരില്‍ എസ്റ്റേറ്റ് തൊഴിലാളി പന്നിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പുനലൂർ ചാലിയക്കര ഉപ്പുക്കുഴി എസ്റ്റേറ്റിലെ തോട്ടം തൊഴിലാളി രഘുനാഥന്‍(65) ആണ് മരിച്ചത്. രാവിലെ പതിനൊന്ന് മണിയോടെ ജോലി സ്ഥലത്ത് നിന്ന് മടങ്ങി വരുമ്പോഴായിരുന്നു കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ സാരമായി പരിക്കേറ്റ രഘുനാഥനെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Content Highlight; Plantation worker dies tragically in wild boar attack in Punalur

To advertise here,contact us