റോഡില്‍ കയര്‍കെട്ടി കെണി? സിപിഐഎം എല്‍സി അംഗത്തെ ബൈക്കില്‍ നിന്ന് വീഴ്ത്തി, പരാതി

ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് മുന്‍ അംഗം കൂടിയായ ടി എം അബ്ദുള്‍ അസീസിനെയാണ് അപായപ്പെടുത്താന്‍ ശ്രമിച്ചത്

കൊച്ചി: കോതമംഗലം നെല്ലിക്കുഴിയില്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തെ അപായപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. റോഡില്‍ കയര്‍കെട്ടി ബൈക്കില്‍ നിന്ന് വീഴ്ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് പരാതി. ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് മുന്‍ അംഗം കൂടിയായ ടി എം അബ്ദുള്‍ അസീസിനെയാണ് അപായപ്പെടുത്താന്‍ ശ്രമിച്ചത്.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ബൈക്കില്‍ യാത്ര ചെയ്യവെ റോഡിന് കുറുകെ കെട്ടിയ കയറില്‍ തട്ടി അസീസ് നിലത്തുവീഴുകയായിരുന്നു. മുന്‍പുണ്ടായ വാക്കുതര്‍ക്കമാണ് ആക്രമിക്കുന്നതില്‍ കലാശിച്ചതെന്നാണ് സൂചന.

പരിക്കേറ്റ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാഷ്ട്രീയ വൈരാഗ്യമാണ് പിന്നിലെന്നാണ് സിപിഐഎം പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Content Highlights: Complaint of attempted endangerment of CPIM local committee member

To advertise here,contact us