കൊച്ചി: പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ച് ഗര്ഭിണിയാക്കിയ കേസില് പ്രതിക്ക് 100 വര്ഷം തടവ് ശിക്ഷ വിധിച്ച് കോടതി. 10 ലക്ഷം രൂപ പിഴയും ഒടുക്കണം. പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്ഭിണിയാക്കിയ ബന്ധുവായ പോക്സോ കേസ് പ്രതിക്കാണ് കോടതി നൂറുവര്ഷം തടവുശിക്ഷ വിധിച്ചത്. പെരുമ്പാവൂര് സ്പെഷ്യല് ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് വിധി. അസം സ്വദേശിയായ 42-കാരനാണ് ശിക്ഷിക്കപ്പെട്ടത്.
അഞ്ച് വകുപ്പുകളിലായി 20 വര്ഷം വീതം 100 വര്ഷത്തെ തടവ് ശിക്ഷയാണ് വിധിച്ചത്. ബന്ധുവായ പതിമൂന്നുകാരിയെ 2020 മുതല് 2022 വരെ നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കി ഗര്ഭിണിയാക്കിയെന്നാണ് കേസ്. പീഡനത്തെ തുടര്ന്ന് ഗര്ഭിണിയായ പെണ്കുട്ടി കുഞ്ഞിന് ജന്മം നല്കി. സ്പെഷ്യല് പബ്ലിക് പ്രോസിക്യൂട്ടര് എ സിന്ധുവാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.
Content Highlights: 13-year-old girl raped and impregnated; Accused gets 100 years in prison in POCSO case