സിറോ മലബാര്‍ ആസ്ഥാനത്തെത്തി വി ഡി സതീശന്‍;മേജര്‍ആര്‍ച്ച് ബിഷപ്പുമായി കൂടിക്കാഴ്ച,അത്താഴവിരുന്നിലും പങ്കെടുത്തു

പ്രതിപക്ഷ നേതാവായതിന് ശേഷം വി ഡി സതീശന്‍ നടത്തിയ ഇടപെടലുകള്‍ കേരളത്തിലെ ക്രൈസ്തവ സഭകളുടെ പിന്തുണ യുഡിഎഫിന് ലഭിക്കുന്നതില്‍ വിജയിച്ചു എന്ന വിലയിരുത്തല്‍ കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്.

കൊച്ചി: സിറോ മലബാര്‍ ആസ്ഥാനത്തെത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഇന്നലെ രാത്രി 9.15നാണ് വി ഡി സതീശനെത്തിയത്. സിനഡ് സമ്മേളനം പുരോഗമിക്കുന്നതിനിടെയാണ് സതീശന്‍ എത്തിയത്.

മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലുമായി ഒരു മണിക്കൂറോളം കൂടിക്കാഴ്ച നടത്തി. അത്താഴ വിരുന്നിലും വി ഡി സതീശന്‍ പങ്കെടുത്തു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സതീശന്‍ സഭാ ആസ്ഥാനത്തെത്തി നടത്തിയ കൂടിക്കാഴ്ചക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമാണുള്ളത്.

പ്രതിപക്ഷ നേതാവായതിന് ശേഷം വി ഡി സതീശന്‍ നടത്തിയ ഇടപെടലുകള്‍ കേരളത്തിലെ ക്രൈസ്തവ സഭകളുടെ പിന്തുണ യുഡിഎഫിന് ലഭിക്കുന്നതില്‍ വിജയിച്ചു എന്ന വിലയിരുത്തല്‍ കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. 200ഓളം ക്രൈസ്തവ വേദികളിലാണ് കഴിഞ്ഞ നാലര വര്‍ഷത്തിനിടെ വി ഡി സതീശന്‍ പങ്കെടുത്തത്.

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷവും വി ഡി സതീശന്‍ വിവിധ സാമൂഹ്യ വിഭാഗങ്ങളുമായി ഉള്ള ഇടപെടലുകള്‍ സജീവമാക്കാന്‍ ശ്രമിക്കുന്നു എന്നാണ് ഇന്നലത്തെ സന്ദര്‍ശനത്തോടെ മനസിലാക്കാന്‍ കഴിയുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ വലിയ വിജയമാണ് യുഡിഎഫ് നേടിയത്.

Content Highlights: Leader of Opposition V D Satheesan visited the Syro Malabar Church headquarters

To advertise here,contact us