തിരുവനന്തപുരത്ത് വൃദ്ധസദനത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്

ഇവരെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചു

തിരുവന്തപുരം: ആറ്റുകാലില്‍ കല്ലടിമുഖത്തുള്ള വൃദ്ധസദനത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു . തീ പടരുന്നത് തടയാന്‍ ശ്രമിച്ച ജീവനക്കാരായ മായ, രാജീവ് എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇവരെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചു. ഇരുവരും നിലവില്‍ ചികിത്സയിലാണ്.

ഗ്യാസ് സിലിണ്ടര്‍ മാറ്റിവെക്കുന്നതിനിടെ സിലിണ്ടറില്‍ നിന്നും ചോര്‍ച്ചയുണ്ടായി തീ പടരുകയായിരുന്നു. വൃദ്ധസദനത്തില്‍ 41 അന്തേവാസികളായിരുന്നു ഉണ്ടായിരുന്നത്. എല്ലാവരെയും പെട്ടെന്നുതന്നെ പുറത്തെത്തിച്ചതിനാല്‍ ആര്‍ക്കും പരിക്കുകളൊന്നുമില്ല.

Content Highlight : Gas cylinder explodes at old age home in Kalladi Mukham; two injured

To advertise here,contact us