മറ്റത്തൂരിലെ പഞ്ചായത്ത് അംഗങ്ങളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി കോണ്‍ഗ്രസ്

കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചരുടെയും ബിജെപി അംഗങ്ങളുടെയും പിന്തുണയും ലഭിച്ചതോടെ എല്‍ഡിഎഫ് ഭരണത്തില്‍ നിന്ന് പുറന്തള്ളപ്പെട്ടു.

തൃശൂര്‍: പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം ചേര്‍ന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ പിന്തുണച്ച പഞ്ചായത്തംഗങ്ങളെ പുറത്താക്കി കോണ്‍ഗ്രസ്. 10 പഞ്ചായത്തംഗങ്ങളെയാണ് പുറത്താക്കിയത്.

സുമ മാഞ്ഞൂരാന്‍, ടെസി കല്ലറയ്ക്കല്‍, അക്ഷയ് കൃഷ്ണ, സിജി രാജു, സിബി പൗലോസ്, ശ്രീജ ടീച്ചര്‍, മിനി ടീച്ചര്‍, കെ ആര്‍ ഔസേപ്പ്, ലിന്റോ പള്ളിപ്പറമ്പില്‍, നൂര്‍ജഹാന്‍ എന്നിവരെയാണ് കോണ്‍ഗ്രസ് പുറത്താക്കിയത്.

24 അംഗങ്ങളുള്ള പഞ്ചായത്തില്‍ സ്വതന്ത്രയായി ജയിച്ച ടെസ്സി ജോസ് കല്ലറക്കല്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എട്ട് കോണ്‍ഗ്രസ് അംഗങ്ങളും നാല് ബിജെപി അംഗങ്ങളും ടെസ്സി ജോസ് കല്ലറക്കലിനെ പിന്തുണച്ചു.

കോണ്‍ഗ്രസ് നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു പഞ്ചായത്തില്‍ നിന്നും വിജയിച്ച എട്ട് കോണ്‍ഗ്രസ് വാര്‍ഡ് അംഗങ്ങള്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്. തുടര്‍ന്ന് യുഡിഎഫ് വിമതയായി മത്സരിച്ച് വിജയിച്ച ടെസി കല്ലറയ്ക്കലിനെ പിന്തുണക്കുകയായിരുന്നു. ബിജെപി അംഗങ്ങളുടെ പിന്തുണയും ലഭിച്ചതോടെ എല്‍ഡിഎഫ് ഭരണത്തില്‍ നിന്ന് പുറന്തള്ളപ്പെട്ടു.

Content Highlights: Congress expels panchayat members from Mattathur from the party

To advertise here,contact us