ഗൂഗിള്‍ മാപ്പ് നോക്കി യാത്ര; യുവാക്കള്‍ സഞ്ചരിച്ച വാഹനം കനാലിലേക്ക് ചരിഞ്ഞു

രണ്ട് പേരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്

കോട്ടയം: ഗൂഗിള്‍ മാപ്പ് നോക്കി യുവാക്കള്‍ സഞ്ചരിച്ച വാഹനം കനാലിലേക്ക് ചരിഞ്ഞു. തിരുവനന്തപുരം വര്‍ക്കല താഴെ വെട്ടൂരിലാണ് സംഭവം. കൊല്ലത്തു നിന്നും ഒരു സത്ക്കാരത്തില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു ഇവര്‍. രണ്ട് പേരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്.

ഇടുങ്ങിയ റോഡിലൂടെ ഗൂഗിൾ മാപ്പ് നോക്കി എത്തിയപ്പോഴാണ് സ്‌കോര്‍പിയോ കനാലിലേക്ക് തെന്നി മാറിയത്.ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് വാഹനം കയറിട്ട് കെട്ടി വെച്ചെങ്കിലും ഉയര്‍ത്താനായില്ല. പിന്നീട് ക്രെയിന്‍ എത്തിച്ച് വാഹനം ഉയര്‍ത്തുകയായിരുന്നു.

Content Highlights: vehicle in which the youth were travelling fell into a canal

To advertise here,contact us