നിലമ്പൂരില്‍ ബിജെപിക്ക് വേണ്ടി പ്രചരണം നടത്തിയ ക്രിസംഘി-കാസ ഒക്കെ അപ്പോ ആരായി!!; റോജി എം ജോണ്‍

അതേ സമയം ബിജെപി കോര്‍ കമ്മിറ്റിയില്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരെ രൂക്ഷ വിമര്‍ശനമാണുണ്ടായത്.

കൊച്ചി: നിലമ്പൂരില്‍ ബിജെപി ക്രൈസ്തവ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് തിരിച്ചടിയായെന്ന് കെ സുരേന്ദ്രന്‍ ബിജെപി കോര്‍ കമ്മിറ്റിയില്‍ പറഞ്ഞെന്ന റിപ്പോര്‍ട്ടുകളില്‍ പരിഹാസവുമായി റോജി എം ജോണ്‍ എംഎല്‍എ. നിലമ്പൂരില്‍ ബിജെപിക്ക് വേണ്ടി പ്രചരണം നടത്തിയ ക്രിസംഘി-കാസ ഒക്കെ അപ്പൊ ആരായി! ! എന്നാണ് റോജി എം ജോണിന്റെ പരിഹാസം.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ക്രൈസ്തവ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയ തെരഞ്ഞെടുപ്പ് തന്ത്രം പാളി. ഹിന്ദുത്വമാണ് പാര്‍ട്ടിയുടെ അടിസ്ഥാന ആശയമെന്നും അതുമറന്നാല്‍ ഭൂരിപക്ഷ വോട്ടുകള്‍ ഇടതുപക്ഷം കൊണ്ടുപോകുമെന്നും കെ സുരേന്ദ്രന്‍ കോര്‍ കമ്മിറ്റിയില്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ വന്നത്.

അതേ സമയം ബിജെപി കോര്‍ കമ്മിറ്റിയില്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരെ രൂക്ഷ വിമര്‍ശനമാണുണ്ടായത്. പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം പകരാന്‍ രാജീവ് ചന്ദ്രശേഖറിന് കഴിയുന്നില്ലെന്നാണ് പ്രധാന വിമര്‍ശനം. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം തിരിച്ചടിയായി. എല്ലാം കച്ചവടക്കണ്ണോടെ കണ്ടാല്‍ പാര്‍ട്ടി തകരുമെന്നും വിമര്‍ശനവും യോഗത്തില്‍ ഉയര്‍ന്നു.

തൃശ്ശൂരിലെ നേതൃയോഗത്തില്‍ നിന്നും വി മുരളീധരനെയും കെ സുരേന്ദ്രനെയും മാറ്റി നിര്‍ത്തിയതും വിമര്‍ശനത്തിന് കാരണമായി. കൃഷ്ണകുമാറിനെയും പി പി സുധീറിനേയും മാറ്റിനിര്‍ത്തുന്നതായും യോഗത്തില്‍ പരാതി ഉയര്‍ന്നു. വി മുരളീധരന്‍ പക്ഷമാണ് രാജീവ് ചന്ദ്രശേഖരന് എതിരെ വിമര്‍ശനം ഉയര്‍ത്തിയത്.

To advertise here,contact us