വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ പാകിസ്താന് പൗരന് 27 വര്‍ഷം തടവുശിക്ഷ. ഇറാന്റെ സൈനിക കമാന്‍ഡറായിരുന്ന ഖാസിം സുലൈമാനിയെ 2020ല്‍ അമേരിക്ക വധിച്ചതിന് പ്രതികാരമായാണ് ട്രംപിനെ വധിക്കാന്‍ പദ്ധതിയിട്ടതെന്നാണ് കേസ്. ഇറാനുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട ആസിഫ് മര്‍ച്ചന്റിന് ന്യൂയോര്‍ക്കിലെ ബ്രൂക്ലിന്‍ കോടതിയാണ് 330 മാസം (27 വര്‍ഷവും 6 മാസവും) തടവുശിക്ഷ വിധിച്ചത്.
അമേരിക്കയുടെ രാഷ്ട്രീയ നേതാവിനെയോ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെയോ വധിക്കാന്‍ ക്വട്ടേഷന്‍ നല്കാന് മര്‍ച്ചന്റ് ശ്രമിച്ചെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. 2020 ജനുവരിയില്‍ ബാഗ്ദാദില്‍ വെച്ച് അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് ഇറാന് റെവല്യൂഷണറി ഗാര്‍ഡിന്റെ വിദേശ സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ഖാസിം സുലൈമാനി കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതികാരം ചെയ്യുമെന്ന് ഇറാന് ഉദ്യോഗസ്ഥര്‍ പലതവണ പ്രഖ്യാപിച്ചിരുന്നു.
ഇറാനിലെ തന്റെ കുടുംബത്തെ റെവല്യൂഷണറി ഗാര്‍ഡില്‍ നിന്ന് സംരക്ഷിക്കുന്നതിനായി വധഗൂഢാലോചനയില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിതനായതാണെന്ന് മര്‍ച്ചന്റ് കോടതിയില്‍ മൊഴി നല്കി. ആരെങ്കിലും കൊല്ലപ്പെടുന്നതിന് മുമ്പ് തന്നെ താന്‍ പിടിക്കപ്പെടുമെന്നാണ് കരുതിയിരുന്നതെന്നും ഇയാള്‍ അവകാശപ്പെട്ടു. എന്നാല്‍ പ്രത്യേകിച്ച് ഒരാളെ ലക്ഷ്യമിടാന്‍ നിര്‍ദേശം ലഭിച്ചിരുന്നില്ലെന്നും മര്‍ച്ചന്റ് പറഞ്ഞു. എന്നാല്‍, ഇയാള്‍ ട്രംപ്, മുന്‍ പ്രസിഡന്റ് ജോ ബൈഡന്, മുന്‍ യുഎന്‍ അംബാസഡര്‍ നിക്കി ഹേലി എന്നിവരെ ലക്ഷ്യമിട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, ഗൂഢാലോചനയുടെ പ്രധാന ലക്ഷ്യം ട്രംപായിരുന്നുവെന്ന് യുഎസ് അറ്റോര്‍ണി ജനറല്‍ ടോഡ് ബ്ലാഞ്ചെ വ്യക്തമാക്കി. അമേരിക്കന്‍ നേതാക്കള്‍ക്കെതിരായ ഭീകരവാദ ഗൂഢാലോചനകള്‍ അനുവദിക്കില്ല. 2024 ജൂലൈ 12ന് അമേരിക്കയില്‍ നിന്ന് മടങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് മര്‍ച്ചന്റ് അറസ്റ്റിലായത്.
Content Highlights: Pakistani national Asif Merchant has been sentenced to 27 years and 6 months in a US prison for plotting to assassinate President Donald Trump in retaliation for the 2020 killing of Iranian military commander Qassem Soleimani